സര്‍പ്പബാധ
സര്‍പ്പബാധ
രാഹുവിന്റെ കേന്ദ്ര സ്‌ഥാനങ്ങളില്‍ നില്‍ക്കുന്ന ബാധകാധിപ ഗ്രഹങ്ങളെക്കൊണ്ടാണ് സര്‍പ്പബാധ ചിന്തിക്കേണ്ടത്. ഇതിന്‍പ്രകാരം ഗ്രഹങ്ങളെ അടിസ്‌ഥാനമാക്കി ഉത്തമ സര്‍പ്പബാധ, നീചസര്‍പ്പബാധ എന്നിങ്ങനെ പല രീതിയിലും ചിന്തിക്കാറുണ്ട്.രാഹുവിന്റെ സ്‌ഥാനമനുസരിച്ച് സര്‍പ്പബലി നടത്തിയോ പാട്ട് നടത്തിയോ ചിത്രകൂടത്തില്‍ ഇരുത്തി ആരാധിച്ചോ ദോഷം നീക്കേണ്ടതാണ്. സര്‍പ്പബാധ മൂലം ത്വക് രോഗം, സന്താനദുരിതം, കുടുംബനാശം ഇവയുണ്ടാകാം. കടുത്ത ത്വക്ക്‌രോഗം ബാധിച്ചവര്‍ പല ചികിത്സ ചെയ്‌തിട്ടും മാറാത്ത പക്ഷം സര്‍പ്പശാപ ദോഷമുണ്ടോയെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.അറിഞ്ഞോ, അറിയാതെയോ സര്‍പ്പക്കുഞ്ഞുങ്ങളെ നശിപ്പിച്ചത് മൂലമുള്ള ബാധാദോഷം കുടുംബത്തിലെ സന്താനങ്ങളെ ബാധിക്കുമെന്നതിനാല്‍ (പലപ്പോഴും വന്ധ്യതയ്‌ക്ക് കാരണമാകാം). യുക്‌തമായ പരിഹാരം ചെയ്യേണ്ടതാണ്.പാമ്പിന്‍ മുട്ട നശിപ്പിച്ചാല്‍ സ്വര്‍ണ്ണം, വെളളി, ചെമ്പ് മുതലായ ധാതുദ്രവ്യങ്ങളാല്‍ നിര്‍മ്മിച്ച മുട്ട ദാനം (സര്‍പ്പക്ഷേത്രത്തില്‍) ചെയ്യേണ്ടതാണ്. പാമ്പിന്‍കാവ് നശിപ്പിച്ചതിനുള്ള പ്രതിവിധിയായി പകരം ഉത്തമ വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കേണ്ടതുമാണ്.

Comments
Post a Comment