ഉച്ചരാശി ഫലം
ഉച്ചരാശി ഫലം
ഏതങ്കിലും ഒരു ഗ്രഹം തണ്റ്റെ ഉച്ചരാശിയില്‍ നില്‍ക്കുമ്പോള്‍ ആ രാശി ലഗ്നമായി ജനിക്കുന്നത് വളരെ നല്ലതാണു.
ഉന്നത വ്യക്തികളാല്‍ ബഹുമാനിക്കപ്പെടുന്നവനും, ഉയര്‍ന്ന സര്‍ക്കാര്‍ ജോലി ലഭിക്കുന്നവനായും വളരെ സമ്പത്തും സൌഭാഗ്യവും സിദ്ധിക്കുന്നവനായൂം ഭവിക്കും. ഉദാഹരണം, മീന ലഗ്നമായി അവിടെ ശുക്രന്‍ നില്‍ക്കുന്നതും, കര്‍ക്കിടകം ലഗ്നമായി അവിടെ വ്യാഴം നില്‍ക്കുന്നതും, മേടം ലഗ്നമായി അവിടെ സൂര്യന്‍ നില്‍ക്കുന്നതും.
ഏതങ്കിലും ഗ്രഹം തണ്റ്റെ മൂലത്രികോണ്‍ ക്ഷേത്രത്തിലോ സ്വക്ഷേത്രത്തിലോ നില്‍ക്കുമ്പോള്‍ ആ രാശി ലഗ്നമായി ജനിച്ചാല്‍ ധാരാളം ഭൂസ്വത്തും, സര്‍ക്കാര്‍ ജോലിയും, നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കാന്‍ കഴിയുന്നവനുമായിരിക്കും.
ഏതങ്കിലും ഒരു ഗ്രഹം തണ്റ്റെ ബന്ധു ക്ഷേത്രത്തില്‍ നില്‍ക്കുമ്പോ ആ രാശി ലഗ്നമായി ജനിച്ചാല്‍ ആ ജാതകനു നല്ല ബന്ധുബലം, ബന്ധുക്കളില്‍ നിന്ന് സഹായം. സല്‍കളത്രപിൂത്ര സൌഭാഗ്യങ്ങളും എല്ലാ ഉണ്ടാവും.
ഏതങ്കിലും ഒരു ഗ്രഹം തണ്റ്റെ ശത്രു ക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ ആ രാശി ലഗ്നമായി ജനിച്ചാല്‍ ആ ജാതകന്‍ നിക്ട്ഷ്ടനായും അന്യരെ ആശ്രയിച്ച് ജീവിക്കേണ്ടി വരുന്നവനുമായിരിക്കും. ഒരു ഗ്രഹം തണ്റ്റെ നീച രാശിയില്‍ നില്‍ക്കുമ്പോള്‍ ആ രാശി ലഗ്നമായി ജനിച്ചാല്‍, ധനക്ളേശം, ജീവിതത്തിനു ഒരു പുരോഗതിയില്ലാതേയും അന്യദേശവാസിയായും ഭവിക്കും.
ഹരി ഓം.
Comments
Post a Comment