കിണര്‍ കുഴിച്ചാല്‍ വെള്ളം കിട്ടുമോ?
കിണര്‍ കുഴിച്ചാല്‍ വെള്ളം കിട്ടുമോ?
ഗ്റ്‍ഹം, ഗ്റ്‍ഹനിര്‍മ്മാണവുമായി ബന്ധപെട്ടകാര്യങ്ങള്‍ക്കായി ആര്‍ഷജ്യോതിയില്‍ വരുന്ന ചിലരൊക്കെ ചോദിക്കുന്ന ഒരു ചോദ്യമാണു വീടുവെയ്ക്കാന്‍ ഉദ്ദേശിക്കുന്നു. കിണറിനായി ഒരു സ്ഥാനം കണ്ടുവെച്ചിട്ടുണ്ട് ആ സ്ഥലത്ത് കിണര്‍ കുഴിച്ചാല്‍ വെള്ളം കിട്ടുമോ? എന്ന്. ഈ ചോദ്യം ചോദിക്കുന്ന സമയത്ത് ഇവരുടെ സമീപത്ത് വെള്ളമോ വെള്ളമുള്ള പദാര്‍ത്ഥങ്ങളോ കാണുകയോ മറ്റോ ചെയ്താലോ ആ സമയത്ത് ഒരു ബ്രാഹ്മണന്‍ അവിടേക്ക് പ്രവേശിച്ചാലോ, ആ സമയത്ത് ആകാശത്ത് മഴവില്ല് കാണുകയോ ചെയ്താല്‍ വിചാരിച സ്ഥാനത്ത് വെള്ളം കിട്ടുമെന്നത് നിശ്ചയമാണു. ഇത് നിമിത്ത ശാസ്ത്രത്തിലും പറയുന്നുണ്ട്. പ്രശ്നാരൂഡം വെയ്ക്കുമ്പോള്‍ ലഗ്നത്തിലോ ലഗ്നകേന്ദ്രങ്ങളിലോ ചന്ദ്രനോ ശുക്രനോ നിന്നാലോ, ലഗ്നം ജലരാശിയായാലും വെള്ളം കിട്ടും എന്നാണു. പ്രശ്നസമയത്ത് ചോദിക്കുന്ന ആള്‍ കഴുത്തിലോ മുഖത്തോ തോട്ടാലും വെള്ളം ലഭിക്കുമെന്നതിണ്റ്റെ ലക്ഷണമാണു. ചെവിയിലാണു തൊടുന്നതെങ്കില്‍ ശാതികര്‍മ്മം ചെയ്യേണ്ടതാണു എന്നാണു. അല്ലത്തപക്ഷം ആ കിണര്‍ മരണത്തിനിടയാക്കുമെന്നും ശാസ്ത്രങ്ങളില്‍ പറയുന്നു. ചോദിക്കുന്ന ആള്‍ ഈ ചോദ്യം ചോദിക്കുന്ന സമയത്ത് ഇടത്തുഭാഗത്ത് സ്പര്‍ശിച്ചാല്‍ നിര്റ്‍തികോണിലും കഴുത്തിനു മുകളിലുള്ള ഭാഗങ്ങളില്‍ സ്പര്‍ശിച്ചാല്‍ ഈശാനകോണിലും, വലതുവശത്തും കഴുത്തിനു താഴെയുള്ള ഭാഗങ്ങളിലും സ്പര്‍ശിച്ചാല്‍ വായുകോണിലുംവെല്‍ള്ളമുണ്ടാകുമെന്നും ശാസ്ത്രം പറയുന്നൂണ്ട്. അതേ സമയം കാല്‍മുട്ട്, കൈമുട്ട് തുടങ്ങിയ അസ്ഥിപ്രധാനമായ സ്ഥലത്ത് തൊട്ടാല്‍ വെള്ളം കിട്ടുകയില്ല.
Comments
Post a Comment