ഗർഭിണിയെ സന്മാർഗ്ഗ കഥകൾ എന്തിനാണ് കേൾപ്പിക്കുന്നത് ?
മനസ്സ് നിർമലമാകുമ്പോൾ ഗർഭധാരണം നടത്തണം എന്തുകൊണ്ട്? ഗർഭിണിയെ സന്മാർഗ്ഗ കഥകൾ എന്തിനാണ് കേൾപ്പിക്കുന്നത് ?
മനസ്സും ശരീരവും നിർമ്മലമായിരിക്കുമ്പോൾ ഗർഭദാനം നടത്തിയാൽ മാത്രമേ സത്സന്താനം ലഭ്യമാകുകയുളളുയെന്നാണ് ആചാരവിധി.ആധുനിക ശാസ്ത്രവും സമ്മതിക്കുന്നു. വിദ്യാഭ്യാസത്തിനുശേഷം, ബ്രഹ്മചര്യാശ്രമത്തിനുശേഷം വിവാഹിതരാകുന്ന ദമ്പതികൾ സത്സന്താനലാഭത്തിനു വേണ്ടി വ്രതാനുഷ്ഠാനങ്ങളിൽ ശ്രദ്ധിക്കണമെന്നാണ് ഗർഭധാന സംസ്കാരത്തിൽ പറയുന്നത്. ഈ സമയത്ത് വിശുദ്ധമായ ആഹാരങ്ങളും ശുദ്ധമായ വിചാരങ്ങളുമാണ് ശീലിക്കേണ്ടത്. ഒരു ശുഭദിനത്തിൽ നല്ല കുഞ്ഞ് ജനിക്കാനായി പ്രാർത്ഥനയോടെ ദാനം നടത്തേണ്ടതാണ്. ഋതുകാലമായ പതിനാറുദിനങ്ങളിൽ ആദ്യത്തെ നാലുദിവസങ്ങളും അമാവാസി പൗർണമി എന്നീ ദിനങ്ങളും ഗർഭധാനത്തിന് വർജ്ജിക്കേണ്ടതാണ്. ആധുനിക വൈദ്യശാസ്ത്രവും ഈ ദിനങ്ങൾ ഉചിതമല്ലെന്ന് പറയുന്നു. ദുഷ്ചിന്തകളോ ദുർവിചാരമോ ഇല്ലാതെയാകണം ഗർഭധാനം നടത്തേണ്ടത് എന്ന് ശാസ്ത്രം പറയുന്നു. അങ്ങനെയുളള കുഞ്ഞുങ്ങൾ സദ്സ്വഭാവത്തിലും ബുദ്ധിവൈഭവത്തിലും മുന്നിൽ ആകും .
ഗർഭിണികളെ സന്മാർഗ്ഗകഥകൾ കേൾപ്പിക്കണമെന്ന് പഴമക്കാർ പറയുന്നത് ആധുനിക
വൈദ്യശാസ്ത്രവും പറയുന്നു. മുൻപ് ഗർഭിണികൾ സന്മാർഗ്ഗ കഥകൾ വായിക്കുകയും കേൾക്കുകയും ചെയ്യ്തിരുന്നു.അതിനാൽ അവർ ഉത്സാഹവദികളായിരിക്കും. ഈ സമയത്ത് ഉൽക്കണ്ഠയില്ലാത്ത സംഭാഷണങ്ങളും ശ്രവിക്കേണ്ടതാണ്. പുംസവന സംസ്ക്കാരം എന്ന പേരിൽ സന്മാർഗ്ഗകഥകൾ കേൾപ്പിക്കുന്ന ഒരു ആചാരം പഴമക്കാർ നടത്തിയിരുന്നു.

Comments
Post a Comment