ഗ്രഹനിലയിലെ ലഗ്നം പോലെതന്നെ പ്രാധാന്യമാർന്നതാണു നവാംശക ലഗ്നവും.

ഗ്രഹനിലയിലെ ലഗ്നം പോലെതന്നെ പ്രാധാന്യമാർന്നതാണു നവാംശക ലഗ്നവും.
സൂര്യക്ഷേത്രമായ ചിങ്ങം ലഗ്നനവാംശകമായി ജനിക്കുന്ന ജാതകക്കാർക്ക്‌ പൊതുവേ എല്ലാ കാര്യത്തിലും ഉത്സാഹം ഉള്ളവരായിരിക്കും. തലമുടി കുറവായിരിക്കും ഇവർക്ക്‌. പുരുഷന്മാർക്കാണെങ്കിൽ കഷണ്ടി ഉണ്ടായിരിക്കും.
ചന്ദ്രക്ഷേത്രമായ കർക്കിടകം ലഗ്ന നവാംശകമായി ജനിക്കുന്നവർ കാണാൻ നല്ല ഭംഗിയുള്ളവരായിരിക്കും. ബുദ്ധി, അറിവു, നല്ലവാക്കുകൾ പറയുക, സജ്ജനങ്ങളാൽ സ്നേഹിക്കപ്പെടുക എന്നീ ഗുണങ്ങളും, കൃഷിയും നാൽകാലി സമ്പത്തും ഉണ്ടായിരിക്കും.
കുജക്ഷേത്രമായ മേടം, വൃശ്ചികം രാശികൾ ലഗ്നനവാംശകമായി ജനിക്കുന്നവർ പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരും, സഞ്ചാരിയും, സാഹസികതയും, ശരീരത്തിൽ കൂടെ കൂടെ മുറിവുകൾ ഉണ്ടായികൊണ്ടിരിക്കുന്നവരുമായിരിക്കും.
ബുധക്ഷേത്രമായ മിഥുനം, കന്നി എന്നീ രാശികൾ ലഗ്നനവാംശകമായി ജനിക്കുന്നവർ നല്ല കാര്യനിർവ്വഹണശേഷി, വിദ്യ, കീർത്തി, സദാചാരം, കുലമുഖ്യത, നല്ല വേഷം ധരിച്ചുനടക്കുക തുടങ്ങിയ ഗുണങ്ങൾ ഉള്ളവരായിരിക്കും.
വ്യാഴക്ഷേത്രമായ ധനു, മീനം രാശികൾ ലഗ്നനവാംശകമായി ജനിക്കുന്നവർ ദൈവഭക്തി, പുരാണജ്ഞാനം, ഭാഗ്യം, സൽകർമ്മങ്ങൾ ചെയ്യുന്നവർ, ധാർമ്മികൻ എന്നീ നിലകളിലൊക്കെ എത്തുന്നവരായിരിക്കും.
ശുക്ര ക്ഷേത്രമായ ഇടവം, തുലാം ലഗ്നനവാംശകമായാൽ ദീർഘായുസ്സ്‌, സുഖഭക്ഷണപ്രിയൻ, ലളിതകലാവാസനകൾ, സംഗീതവാസന സുഖജീവിതമുള്ളവരുമായിരിക്കും.
ശനി ക്ഷേത്രമായ മകരം, കുംഭം രാശികൾ ലഗ്നനവാംശകമായാൽ കോപശീലൻ, വൃത്തിയില്ലായ്മ, നീചജനസംസർഗ്ഗം, വക്രബുദ്ധ്‌, കഷ്ടപാടുകൾ തുടങ്ങിയ ദോഷഫലങ്ങളുമുള്ളവരായി ഭവിക്കും.

Comments