ശകട യോഗo
ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് 6, 8 ഭാവങ്ങളിൽ ഏതെങ്കിലും ഒന്ന് ലഗ്നകേന്ദ്രമാവുകയും അവിടെ വ്യാഴം നിൽക്കുകയും ചെയ്യുന്നത് ശകട യോഗമാണ്.
ഈ യോഗത്തില്‍ ജനിച്ചാല്‍ ദാരിദ്ര്യവും ദു:ഖവും
വ്യാഴം നില്‍ക്കുന്ന രാശിയുടെ 6,8,12 ഈ ഭാവങ്ങളില്‍ ചന്ദ്രന്‍ ചന്ദ്രൻ നിൽക്കുകയും , വ്യാഴ ചന്ദ്രന്മാരില്‍ ആരെങ്കിലും ലഗ്‌ന കേന്ദ്രമാവുകയും ചെയ്‌താൽ ജാതകത്തിൽ എത്രെ നല്ല യോഗമുണ്ടെങ്കിലും അത് അനുഭവത്തിൽ വരില്ല.
എല്ലാ ഗ്രഹങ്ങളും ലഗ്‌നത്തിലും ഏഴിലുമായി നിന്നാലും ശകട യോഗമുണ്ടാകും. സഞ്ചാരശീലവും നേത്ര രോഗവും പാപാധിക്യവും അലസതയും ഫലം.
ഈ യോഗമുണ്ടെങ്കില്‍ ചാരവശാല്‍ വ്യാഴം ഏതു രാശിയില്‍ വന്നാലും ഗുണം ലഭിക്കാന്‍ പ്രയാസമായിരിക്കും. ശകട യോഗത്തില്‍ ജനിച്ചാല്‍ ചക്രം കറങ്ങുന്നതു പോലെ ജീവിത സൗഭാഗ്യങ്ങള്‍ക്ക് ഉയര്‍ച്ചയും താഴ്ചയും വന്നുകൊണ്ടിരിക്കും.
ഇത്തരം യോഗങ്ങൾ ഉണ്ടെങ്കിൽ പരിഹാരമായി
കനകധാരാ സ്‌തോത്രം ജപിക്കുക, ലക്ഷ്മീനാരായണ സ്‌തോത്രം വിധി പ്രകാരം ജപിക്കുക
കനകധാരാ സ്‌തോത്രം ജപിക്കുക, ലക്ഷ്മീനാരായണ സ്‌തോത്രം വിധി പ്രകാരം ജപിക്കുക
Comments
Post a Comment