Posts

ശാപം - വാക്കിനപ്പുറം നീളുന്ന അര്‍ത്ഥം

Image
ശാപം - വാക്കിനപ്പുറം നീളുന്ന അര്‍ത്ഥം ശാപം - വാക്കിനപ്പുറം നീളുന്ന അര്‍ത്ഥം  ശാപമെന്ന പദത്തിന് ആഗ്രഹിച്ചത് മറ്റൊരാള്‍ കൈവശപ്പെടുത്തുമ്പോള്‍ , ഉടന്‍ പ്രതികരിയ്ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ , മനുഷ്യന്‍ പ്രയോഗിയ്ക്കുന്ന നീചവാക്കുകളായി മാത്രമേ പലര്‍ക്കും അറിയൂ. എന്നാല്‍ ജ്യോതിഷ പ്രകാരം പദത്തിനപ്പുറം ആഴത്തിലുളള അര്‍ത്ഥ വ്യാപ്തി ശാപത്തിനുണ്ട്. ബലമില്ലാത്തവനെ, ബലമുളളവന്‍ ആക്രമിക്കുമ്പോള്‍ (ശാരീരികമോ, മാനസികമോ) സ്വയം പ്രതികരിയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അവന്റെ മനസ്സില്‍ തന്നെ അതിയായ ദുഃഖം ഉരുത്തിരിയുന്നു. പ്രത്യക്ഷത്തില്‍ കണ്ണീരായി തോന്നാമെങ്കിലും, കീഴ്‌പ്പെടുന്ന വ്യക്തിയുടെ മനസ്സിലെ ക്രോധവും താപവും അവന്‍ സ്വയം ഉളളില്‍ ഒതുക്കുകയാണ്. ഇതൊരു ശാപമായി ജയിച്ചെന്നഹങ്കരിയ്ക്കുന്ന വ്യക്തിയ്ക്കു മേല്‍ പതിയും. നിരപരാധികളായ പെണ്‍കുട്ടികള്‍ പീഡിപ്പിയ്ക്കപ്പെടുന്ന ഈ നൂറ്റാണ്ട് സ്ത്രീ ശാപത്തിന്റെ ഒരു കൂമ്പാരമായി മാറികൊണ്ടിരിയ്ക്കുന്നു. പീഡിപ്പിയ്ക്കുന്ന പുരുഷനുമേല്‍ ഇന്നല്ലെങ്കില്‍ നാളെ ഒരു ഖഡ്ഗം പോലെ ഈ ശാപം വന്നു ചേരും. ഒരു പക്ഷെ ആ വ്യക്തിപോലുമറിയാതെ. നിയമത്തിന്റെ പഴുതുകളിലൂടെ താല്‍ക്കാലികമായി ...

മരണം-മരണാനന്തരാവസ്‌ഥ-പ്രേതബാധ-പ്രശ്‌നചിന്തനം

Image
 മരണം-മരണാനന്തരാവസ്‌ഥ-പ്രേതബാധ-പ്രശ്‌നചിന്തനം ഒരാത്മാവ്‌ പരമാത്മാവില്‍ വിലയം പ്രാപിച്ചാല്‍ ജനനമരണമില്ലാതെ നിത്യാനന്ദത്തില്‍ കഴിയുമെന്നാണ്‌ സങ്കല്‌പം. ഫലേച്‌ഛകൂടാതെ സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്‌ഠിച്ച വിഷ്‌ണുഭക്‌തര്‍ വൈകുണ്‌ഠത്തിലും, ശൈവഭക്‌തര്‍ കൈലാസത്തിലും എത്തിച്ചേര്‍ന്ന്‌ അവസാനം ശാശ്വതമായ പരബ്രഹ്‌മത്തില്‍ ലയിച്ചു ചേരുമത്രേ!ബഹുഭൂരിപക്ഷം ജനങ്ങളും കേള്‍ക്കാനും, ഓര്‍മ്മിക്കാനും ആഗ്രഹിക്കാത്ത ഒരു വിഷയമാണ്‌ മരണം. എന്നാല്‍ മനുഷ്യശരീരത്തില്‍ തന്നെ പല പ്രകാരേണയുള്ള മരണം നടക്കുന്നുണ്ട്‌. ശരീരത്തിലെ സെല്ലുകള്‍- കോശങ്ങള്‍ ജനിക്കുകയും മരിക്കയും ചെയ്യുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നുവെന്ന സത്യം ആരും ശ്രദ്ധിക്കാറില്ല. ശരീരത്തിന്റെ ഭാഗമായ പല്ലുകള്‍ കേടായാല്‍ ഡോക്‌ടര്‍ അതെടുത്തുകളയുന്നതിലൂടെ അതിന്റെ മരണമാണ്‌ നടക്കുന്നത്‌.ഒരാളുടെ കാല്‌ വെട്ടിമാറ്റേണ്ടിവരുമ്പോഴും ആ അവയവത്തിന്റെ മരണം സംഭവിക്കുന്നു. എന്നാല്‍ സാധാരണഗതിയില്‍ ഒരാളുടെ ശരീരത്തില്‍നിന്ന്‌ 'ആത്മാവ്‌' വേറിട്ടുപോകുന്ന അവസ്‌ഥയെ മാത്രമേ മരണമായി അംഗീകരിക്കപ്പെടുന്നുള്ളൂ.നമ്മുടെ സ്‌ഥൂല ശരീരത്തിനുള്ളില്‍ ഒരു സൂക്ഷ്‌മ ശരീരമുണ്ട്‌...

രത്നങ്ങളുടെ സ്വധീനം

രത്നങ്ങളുടെ സ്വധീനം ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗത്തും രത്നങ്ങള്‍ ലഭിക്കാറുണ്ട്. രത്ങ്ങളുടെ കലവറയായാണു ഇന്‍ഡ്യാ അറിയപ്പെടുന്നത്. മഹാരാജാക്കന്മാര്‍ പലരും രത്നങ്ങല്‍ ധാരാളം ശേഖരിച്ചിരുന്നു. ഭക്തന്മാരായ രാജാക്കന്മാരും ലക്ഷപ്രഭുക്കളും ഇഷ്ടദേവനെ അലങ്കരിക്കുന്നതിനു സംഭാവനയായി നല്കിയിട്ടുള്ള രത്നങ്ങല്‍ സംഭരിച്ചിട്ടുള്ള ക്ഷേത്രങ്ങള്ളും ഭാരതത്തില്‍ ധാരാളം ഉണ്ട്. തിരുവന അന്തപുരത്തെ ശ്രീ പത്മനാഭക്ഷേത്ര ഭണ്ടാരത്തില്‍ കോടിക്കണക്കിനു വിലയുള്ള രത്നങ്ങളുണ്ട് എന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്.യുദ്ധത്തില്‍ വിജയിക്കുന്നതിനു ചില പ്രത്യേക രത്നങ്ങള്‍ ധരിച്ചിരുന്ന മഹാരാജാക്കന്മാരുടെ കഥകല്‍ ധാരാളമുണ്ട്.ചിലര്‍ക്കു പ്രതേകതരം രത്നങ്ങള്‍ കൈവശം വച്ചാല്‍ അഭിവൃദ്ധിയും, മറ്റു ചിലര്‍ക്കു ആപത്തുകളും വന്നിട്ടുള്ളതായും പറയപ്പെടുന്നു. സാധാരന ചികിത്സ കൊണ്ടു ഭേദമാകാത്തതും ഭൂതപ്രേതബാധ കൊണ്ടുണ്ടകുന്നതും ആണെന്നു കരുതപ്പെടുന്ന ചില രോഗങ്ങള്‍ രത്ന ചികിത്സ കൊണ്ട് ഭേധപ്പെടുന്നു. പലര്‍ക്കും വ്യത്യസ്ഥമായ അനുഭവങ്ങള്‍ ഉണ്ടായതിനാല്‍ നമ്മുടെ ആചാര്യന്മാര്‍ നടത്തിയ ഗവേഷണത്താല്‍ ഒരാളുടെ ജാതകത്തില്‍ അയാളെ അനുകൂലിക്കേണ്ട ഗ്രഹത്തിന...

ഭാരതീയ ധര്‍മ്മം

ഭാരതീയ ധര്‍മ്മം എന്താണ് ഭാരതീയ ധര്‍മ്മം? അങ്ങനെ ഒരു ചോദ്യം വന്നാല്‍ എന്ത് ഉത്തരം പറയും. ആരാണ് ഉത്തരം പറയേണ്ടവര്‍? എല്ലാവരും പറയണ്ടേ, വേണം. എന്നാല്‍ ധര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളുടെ വായന കുറഞ്ഞിരിക്കുന്ന ഈ കാലത്ത് ന്യായ മായും പല ഉത്തരങ്ങള്‍ പ്രതീക്ഷിക്കാം. സാധാരണക്കാരനെ ചിന്തിച്ചാല്‍, ജലാശയ നിര്‍മ്മാണവും, വൃക്ഷലതാതികള്‍ നട്ടു വളര്‍ത്തുകയുമാണ് ധര്‍മ്മവും മോക്ഷ മാര്‍ഗ്ഗവും. ''വാപീ കൂപ തടാഗാനി, ദേവതാ യത നാനീ ച, അന്ന പ്രദാന, ആരാമ പൂര്‍ത്ത ഇത്യമഭീധീയതെ'' എന്നതാണ് പ്രമാണം. ''ഇഷ്ടാപൂര്ത്തം'' എന്ന ഒറ്റവാക്ക് കൊണ്ട് പറയുന്ന ധര്‍മ്മാചരണം ആണിവ. കുളം, കിണര്‍, തടാകം,വനം എന്നിവ മോശമായി കിടന്നാല്‍ അവയെ പുനരുദ്ധരിച്ചാലും, മോക്ഷം ലഭിക്കുന്നു. സത്യത്തില്‍ ഈ സത്യം അറിയാത്തതും, അവയെ നശിപ്പിക്കുന്നതില്‍ ഒരു പങ്കു വഹിക്കുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ ജനങ്ങളെ ബോധാവല്ക്കരിക്കുക എന്നത് ഓരോ ഭാരതീയന്റെയും കടമയാണ്. ഈ കടമ ഓരോ ഗൃഹ നാഥനും ചെയ്യുകയാണ് എങ്കില്‍, ജീവിത കഷ്ടപ്പാട് ഒരളവില്‍ കുറയും എന്നതില്‍ സംശയം ഇല്ല. ജീവിതത്തില്‍ ഒരു പ്രാവശ്യം എങ്കിലും, ഒരു ജലാശയം നിര്‍മ്മിക്കുകയും, അതിലെ ...

തൃക്കേട്ട നക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകള്‍.

തൃക്കേട്ട തൃക്കേട്ട നക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകള്‍. തൃക്കേട്ടക്കാര്‍ പൊതുവെ ഏതെങ്കിലും വിഷയത്തെക്കുറിച്ച് അറിവു നേടാന്‍ താത്പര്യമുള്ളവരായിരിക്കും. താന്‍ ഏറ്റെടുക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ചെയ്യുന്ന ജോലി യാതൊരുമടിയും കൂടാതെ പെട്ടെന്നു തന്നെ ചെയ്തു തീര്‍ക്കുന്ന സ്വഭാവക്കാരനാണ്. നേരംമ്പോക്കു പറയാനും, കേള്‍ക്കാനും ഇവര്‍ക്ക് വളരെ താത്പര്യമുണ്ടാകും. തനിക്ക് പിടിക്കാത്തതും, ഇഷ്ടപ്പെടാത്തതുമായ കാര്യം കണ്ടാല്‍ ഉടന്‍ തന്നെ അതു തുറന്നു പറയുന്ന സ്വഭാവമാണ് ഇവര്‍ക്ക്. വാക്കു തര്‍ക്കങ്ങള്‍ വന്നാല്‍ ഉടനുടന്‍ ഉരുളക്കുപ്പേരി എന്ന കണക്കിനു മറുപടികൊടുക്കാന്‍ ഇവര്‍ക്ക് കഴിയും. ഇംഗ്ലീഷില്‍ പറയുന്ന പ്രത്യുത്പന്ന മിതത്വം ഇവരുടെപ്രത്യേകതയാണ്. ഇവര്‍ക്ക് പുതിയ പുതിയ ആശയങ്ങള്‍ തോന്നികൊണ്ടിരിക്കും. പ്രവര്‍ത്തനത്തിനുള്ള ഇവരുടെ കഴിവ് മന്ദീഭവിക്കാറില്ല. രാപകല്‍ നോക്കാതെ അധ്വാനിക്കും. പ്രായോഗിക ബുദ്ധി ഇവരില്‍ കൂടുതലായി കാണും. ചിലപ്പോള്‍ പരുഷമായും, കുത്തുവാക്കുപയോഗിച്ചും, ഗൂഢാര്‍ത്ഥം വച്ചും ഇവര്‍ സംസാരിക്കാറുണ്ട്. ഇവരെ സാധാരണ നല്ല കുടുംബത്തിലെ അംഗങ്ങളായിട്ടാണ് കണ്ട് വരുന്നത്. ദുര്‍ നടപടിക്കാ...

ആത്മീയത ജാതകത്തില്‍

ആത്മീയത ജാതകത്തില്‍ ജാതകം എന്നത് ഒരു ജന്മ പ്രകരണം ആണല്ലോ. ജാതകത്തിലൂടെ ഒരാളിന്റെ ജീവിതത്തിലെ ലൌകിക നേട്ടങ്ങള്‍ ആയ, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങളും, ജീവിതത്തില്‍ എങ്ങനെ മുന്നോട്ടു പോകണം എന്ന മാര്‍ഗ്ഗ ദീപവും വളരെ കൃത്യമായി നമുക്ക് ലഭിക്കും . ഈ ലേഖനത്തിലൂടെ ഞാന്‍ ശ്രമിക്കുന്നത്, ജാതകം എങ്ങനെ ആത്മീയതയെ സഹായിക്കും എന്ന് മനസ്സിലാക്കുന്നതിനാണ്. കാരണം ആത്മീയത പഠിക്കേണ്ടുന്ന ഒന്നല്ല. അത് എല്ലാവരിലും ഉള്ള ഒന്നാണ്. എന്നാല്‍ അതിനെ പറ്റിയുളള അവബോധം ഇല്ലായ്മ മൂലം അവര്‍ക്കത്‌ ഉള്‍ ക്കൊള്ളാന്‍ കഴിയുന്നില്ല എന്നുമാത്രം. 12 ഭാവങ്ങളിലൂടെ ജീവിതത്തെ നാം ജാതകത്തിലൂടെ നാം മനസ്സിലാക്കുന്നു. അതേ ഭാവങ്ങളിലൂടെ ഒന്ന് വേറിട്ട്‌ ചിന്തിച്ചാല്‍ നമ്മുടെ ആത്മീയത ജാതകത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. ലഗ്നം, ചന്ദ്രന്‍, സൂര്യന്‍, 5 ആം ഭാവം, 9 ആം ഭാവം എന്നിവയില്‍ നിന്നും നമ്മുടെ ആത്മീയതയുടെ കൂടുതലും കുറവുകളും മനസ്സിലാക്കാം. ചന്ദ്രന് ഉണ്ടാകുന്ന അവസ്ഥയ്ക്ക് അനുസരിച്ച് മനസ്സിന്റെ നിലവാരത്തിനു ഗുണ ദോഷങ്ങള്‍ ഉണ്ടായിരിക്കും. മനസ്സിന് പ്രധാനമായും നാല് ഭാഗങ്ങള്‍ ഉണ്ട്. [ 16 എന്നും വിവക്ഷ ഉണ്ട്. അതു ശരിയാണു താനും] അത...

സന്താന വിചാരം

സന്താന വിചാരം 'കുജേന്ദു ഹേതു പ്രതിമാസമാര്‍ത്തവം ഗതേതു പീഡര്‍ഷ മനുഷ്ണദിധിതന അത്യോന്യഥാസ്‌തേ ശുഭപുംഗ്രഹേക്ഷിതെ നരേണ സംയോഗ മുപൈതി കാമിനീ'  മനുഷ്യ ജീവിതം പരിപൂര്‍ണതയില്‍ എത്തുന്നത് ദമ്പതികള്‍ക്ക് സന്താന സൌഭാഗ്യം കൈവരുമ്പോഴാണ്. അല്ലാത്ത ദാമ്പത്യം ദുരിതപൂര്‍ണവും അര്‍ത്ഥ ശൂന്യവുമാണ്. വിവാഹത്തിന്റെ തന്നെ ലക്ഷ്യം വ്യക്തിയുടെ വരും തലമുറക്ക് ക്ഷയം സംഭവിക്കാതെ നിലനിര്‍ത്തുക എന്നതാണ്. പുരാണങ്ങളും മറ്റനവധി ശാസ്ത്ര ഗ്രന്ഥങ്ങളും ഇതേ അഭിപ്രായം മുന്നോട്ടു വയ്ക്കുന്നു. വിവാഹിതരാകാന്‍ ഒരുങ്ങുന്ന സ്ത്രീപുരുഷന്മാരുടെ ജാതകങ്ങള്‍ തമ്മില്‍ ചേര്‍ച്ച നോക്കുമ്പോള്‍ പ്രധാനമായും പൊരുത്തത്തിനു മാത്രമല്ല അവരുടെ ഗ്രഹനിലയും ഗ്രഹങ്ങളുടെ ബാലാബലങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുവേണം അവ തമ്മില്‍ ചേര്‍ക്കാന്‍. പൊരുത്തശോധനയില്‍ വിവാഹ ശേഷം വരുന്നതായ എല്ലാ വിഷയങ്ങളും ഉള്‍പ്പെടുന്നുണ്ടെങ്കിലും ഗ്രഹ നിലയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. പത്തു പൊരുത്തമുണ്ടെങ്കിലും പരസ്പര വിരുദ്ധങ്ങളായ രണ്ട് ജാതകങ്ങള്‍ ശുദ്ധജാതകങ്ങളും ദോഷജാതകങ്ങളും തമ്മില്‍ ചേര്‍ത്താല്‍ ദമ്പതികള്‍ക്ക് ജീവിത കാലം മുഴുവന്‍ ദുരിതങ്ങള്‍ വൈവിധ്യം മുതലായ അനുഭവിക്കേണ്ടത...