നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:
ചക്രവര്‍ത്തിയ്ക്ക് തുല്യമായ ജീവിതമോ ഉന്നതമായ ഭാഗ്യസംഗതികളോ സംജാതമാകുന്ന ഒരു യോഗമാണിത്. ഉച്ചത്തിലുള്ള ഒരു ഗ്രഹം നല്‍കുന്ന ഫലത്തേക്കാള്‍ നീചഭംഗം ചെയ്തുനില്‍ക്കുന്ന ഒരു ഗ്രഹം ഫലം നല്‍കും. ഉന്നത സ്ഥാനം വഹിക്കുന്നവര്‍ക്ക് നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം സാധാരണമാണ്.
ഒരു ഗ്രഹം അതിന്‍റെ നീചരാശിയില്‍ നില്‍ക്കാനുള്ള സാദ്ധ്യതയുണ്ടല്ലോ? അങ്ങനെ നിന്നാല്‍ ആ ഗ്രഹത്തിന് ചില പ്രത്യേക സ്ഥിതിഗതികള്‍ കൂടി ഭവിച്ചാല്‍ പ്രസ്തുത ഗ്രഹം ഉച്ചത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന്‍റെ ഫലം നല്‍കും. അതെങ്ങനെ സംഭവിക്കുമെന്ന് പറയാം:
1) ഒരു ഗ്രഹം നീചരാശിയില്‍ നില്‍ക്കുന്നെങ്കില്‍ ആ രാശിയുടെ അധിപനോ അല്ലെങ്കില്‍ ആ നീചരാശി ഏതൊരു ഗ്രഹത്തിനാണോ ഉച്ചരാശിയായി വരുന്നത് ആ ഗ്രഹമോ ചന്ദ്രന്‍ നില്‍ക്കുന്നതിന്‍റെ ഒന്നിലോ നാലിലോ ഏഴിലോ പത്തിലോ വന്നാല്‍ നീചഭംഗരാജയോഗം ഭവിക്കും.
വ്യാഴം അതിന്‍റെ നീചരാശിയായ മകരത്തില്‍ നില്‍ക്കുന്നുവെന്ന് കരുതുക. മകരത്തിന്‍റെ അധിപനായ ഗ്രഹം ശനിയാണ്. അപ്പോള്‍ ശനി, പ്രസ്തുത ഗ്രഹനിലയിലെ ചന്ദ്രന്‍റെ ഒന്നിലോ നാലിലോ ഏഴിലോ പത്തിലോ വരണം. ഇത് നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം ആകുന്നു. അതായത്‌, വ്യാഴം ബലവാനായി ഭവിച്ച് നല്ല ഫലം നല്‍കുമെന്ന് സാരം.
വ്യാഴം അതിന്‍റെ നീചരാശിയായ മകരത്തില്‍ നില്‍ക്കുന്നുവെന്ന് കരുതുക. മകരം രാശിയെന്നത് ചൊവ്വ എന്ന ഗ്രഹത്തിന്‍റെ ഉച്ചക്ഷേത്രമാണ്. അപ്പോള്‍ ഈ ചൊവ്വ, പ്രസ്തുത ഗ്രഹനിലയിലെ ചന്ദ്രന്‍റെ ഒന്നിലോ നാലിലോ ഏഴിലോ പത്തിലോ നിന്നാല്‍ അതും നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം ആകുന്നു.
ഒരു ഗ്രഹം നീചരാശിയില്‍ നിന്നാല്‍ പ്രസ്തുത രാശി ഏതൊരു ഗ്രഹത്തിനാണോ ഉച്ചരാശിയായി വരുന്നത് ആ ഗ്രഹമോ അല്ലെങ്കില്‍ ആ നീചരാശിയുടെ അധിപനായ ഗ്രഹം ഏതൊരു രാശിയിലാണോ ഉച്ചനായി വരുന്നത്, ആ ഉച്ചരാശിയുടെ അധിപനായ ഗ്രഹമോ ഇവയില്‍ എതെങ്കിലുമൊരു ഗ്രഹം ലഗ്നാല്‍ ഒന്ന്, നാല്, ഏഴ്, പത്ത്‌ ഭാവങ്ങളില്‍ (കേന്ദ്രസ്ഥാനം) നിന്നാലും നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം ഭവിക്കുന്നു.
വ്യാഴം അതിന്‍റെ നീചരാശിയായ മകരത്തില്‍ നില്‍ക്കുന്നുവെന്ന് കരുതുക. മകരം രാശിയെന്നത് ചൊവ്വ എന്ന ഗ്രഹത്തിന്‍റെ ഉച്ചക്ഷേത്രമാണ്. അപ്പോള്‍ ഈ ചൊവ്വ, പ്രസ്തുത ഗ്രഹനിലയിലെ ചന്ദ്രന്‍റെ ഒന്നിലോ നാലിലോ ഏഴിലോ പത്തിലോ (കേന്ദ്രത്തില്‍) നിന്നാല്‍ നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം ഭവിക്കുന്നു.
പ്രസ്തുത ഗ്രഹസ്ഥിതിയിലെ വ്യാഴം നില്‍ക്കുന്ന നീചരാശിയുടെ അധിപനായ ഗ്രഹം ശനിയും, ശനിയുടെ ഉച്ചക്ഷേത്രം തുലാം രാശിയും ആകുന്നു. തുലാം രാശിയുടെ അധിപനായ ഗ്രഹം ശുക്രന്‍. ആ ശുക്രന്‍ ലഗ്നാല്‍ ഒന്ന്, നാല്, ഏഴ്, പത്ത്‌ എന്ന ഭാവങ്ങളിലൊന്നില്‍ സ്ഥിതി വന്നാലും നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം ഭവിക്കുന്നു.
ഒരു ഗ്രഹം നീചരാശിയില്‍ നിന്നാല്‍ പ്രസ്തുത ഗ്രഹം ഉച്ചം പ്രാപിക്കുന്ന രാശിയുടെ അധിപന്‍ ലഗ്നകേന്ദ്രത്തില്‍ നിന്നാലും നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം ഭവിക്കുന്നുവെന്നും അഭിപ്രായം കാണുന്നു. എന്നാല്‍ ഇത് പൊതുവേ മിക്ക ജ്യോതിഷപണ്ഡിതരും അംഗീകരിച്ചുകാണുന്നില്ല.
വ്യാഴം മകരത്തില്‍ നീചരാശിയില്‍. വ്യാഴം ഉച്ചസ്ഥനായി മാറുന്നത് കര്‍ക്കിടത്തില്‍ ആകുന്നു. അപ്പോള്‍ കര്‍ക്കിടകത്തിന്‍റെ അധിപനായ ചന്ദ്രന്‍ ലഗ്നാല്‍ ഒന്ന്‍, നാല്, ഏഴ്, പത്ത് എന്നീ കേന്ദ്രഭാവങ്ങളിലൊന്നില്‍ നിന്നാല്‍ നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം ഭവിക്കുന്നു.

Comments

  1. വ്യാഴം നിചരാശിയായ മകരത്തിൽ നിൽക്കുന്നു. ആ രാശിയുടെ അധിപനായ ശനി വ്യാഴക്ഷേത്രമായ മീനത്തിൽ നിൽക്കുന്നു. ഇങനെ പരിവർത്തനം ചെയ്തു നിൽക്കുന്നതും നീചഭംരാജയോഗമല്ലേ?

    ReplyDelete
    Replies
    1. ആ രാശി ചന്ദ്രാൽ കേന്ദ്ര രാശിയാണെങ്കിൽ നീച ഭംഗം വരും .

      Delete
    2. മകരത്തിൽ വ്യാഴം വക്രത്തിലാണ് നിൽക്കുന്നത്. അപ്പോ നീചഭംഗരാജയോഗത്തിന്റെ ഫലവും കിട്ടുമോ? വക്രത്തിലുള്ള ഗ്രഹം ഉച്ചഫലം നൽകുമെന്ന് കേട്ടിട്ടുണ്ട്. വക്രഗതിയിൽ നീചക്ഷേത്രത്തിൽ നിൽക്കുന്ന വ്യാഴം നീചഭംഗത്തിന്റെ ഫലം തരുമോ? അതോ വക്രഗതിയിലെ ഫലം ആയിരിക്കുമോ തരുന്നത്? 😕

      Delete
    3. നീ നല്ല കുട്ടി ആണ് പതിവ്രത അത് തന്നെ അല്ലേ സുന്ദരി ഭാഗ്യം

      Delete
    4. എന്താ പറയുന്നേ.. മനസ്സിലായില്ല??

      Delete
    5. ENIKKUM MANASSILAYILLA

      Delete
  2. ശുക്രൻ കന്നിലാണ്, ബുധൻ ലഗ്ന കേന്ദ്രത്തിലാണ് അപ്പോൾ എപ്പോൾ ഇതിന്റെ ഫലം കിട്ടും, ശുക്ര ദിശ വരുന്നില്ല എന്നാൽ യോഗ ഫലം കിട്ടില്ലേ ?? ?

    ReplyDelete
  3. രണ്ട് ഗ്രഹങ്ങൾ (ഗുരു, ശുക്രൻ )നീചഭംഗം ചെയ്തു നിൽക്കുന്നു.
    അടുത്ത 2 വർഷത്തിൽ ഗുരുദശ ആരംഭം. എന്താണ് ഫലം.

    ReplyDelete
  4. വ്യാഴം മകരത്തിൽ. മകരം രാശ്യാധിപൻ ശനിയുടെ ഉച്ച രാശ്യാധിപൻ ചന്ദ്രകേന്ദ്രത്തിൽ ഇത് നീച ഭംഗം ആണോ

    ReplyDelete
  5. എന്റെ ജനനം 1997 jan 6 7:25 pm എനിക്ക് ഈ യോഗം ഉണ്ടോ.... ഇത് എപ്പോൾ വരും എന്ന് ഒന്ന് പറയാമോ??? പ്ലീസ്

    ReplyDelete
  6. എന്റെ മകളുടെ DOB 17-10-1996 , 12:45 PM, തൃക്കേട്ട, തൃശൂർ. ലഗ്നാൽ 7 ൽ കർക്കിടകം രാശിയിൽ ചൊവ്വ നിൽക്കുന്നു. ഇത് നീചഭംഗരാജയോഗമാണോ ....

    ReplyDelete
  7. മേടലഗ്നം, കർക്കിടകത്തിൽ രവി, ഗുരു ബുധൻ,.. ഗുരു മകരം രാശിയിൽ അംശിച്ചിരിക്കുന്നു, ശനി മീനത്തിൽ... DOB.. 12/8/1967..ഫലം എന്താണ്

    ReplyDelete
  8. എൻ്റെ ജാതകത്തിൽ രണ്ട് ഗ്രഹങ്ങൾ ആണ് നീച രാശിയിൽ ഉള്ളത്
    1 . ചൊവ്വ കർക്കിടകം രാശിയിൽ
    2 . സൂര്യൻ തുലാം രാശിയിൽ

    1 . ചൊവ്വക്ക് ഉച്ചം പറഞ്ഞിട്ടുള്ള മകരം രാശി ചന്ദ്ര കേന്ദ്രത്തിൽ ആണ് കൂടാതെ ചൊവ്വ കർക്കിടകത്തിലും ചന്ദ്രൻ മേടത്തിലും ക്ഷേത്രം മാറി നില്കുന്നു .

    2 തുലാം രാശിയിൽ ഉച്ചം പറഞ്ഞിട്ടുള്ള ശനി ചന്ദ്ര കേന്ദ്രത്തിൽ ആണ് കൂടാതെ രവിക്ക് ഉച്ചം പറഞ്ഞിട്ടുള്ള മേടം രാശി ചന്ദ്ര കേന്ദ്രത്തിൽ ആണ് .

    ReplyDelete

Post a Comment

Popular posts from this blog

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.