നീ എരപ്പാളി, ഞാനോ പിച്ചക്കാരൻ.
നീ എരപ്പാളി, ഞാനോ പിച്ചക്കാരൻ.
സുബ്രഹ്മണ്യകീർത്തനത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ പരാമർശമാണിത്.
എരപ്പിൽ ആളുന്നവനാണ് എരപ്പാളി.
'എരപ്പിൽ' എന്നാൽ തലയോട്ടി എന്നാണു അർത്ഥം,
അതായത് , തലയോട്ടിയിൽ ഭിക്ഷയാചിക്കുന്നവൻ.
അത് ശിവനാണ്.
ശിവൻ ഒഴിഞ്ഞ തലയോട്ടിയുമായി നടന്ന് ഭിക്ഷ ചോദിക്കുന്നവനാണ്.
ഒഴിഞ്ഞതലയോട്ടി ജീവിച്ചിരിക്കുന്ന മനുഷ്യനുനേരെ നീട്ടുമ്പോൾ അതിനൊരു വലിയ അർത്ഥതലം വരുന്നു.
ആത്മാവിലെ ദാരിദ്ര്യമാണ് ഒഴിഞ്ഞതലയോട്ടിയുടെ പ്രതീകം.
ആത്മാവിന്റെ വിശപ്പുമാറ്റാനാണ്, അതായത് ആത്മഹർഷത്തിനാണ് ശിവൻ തെണ്ടുന്നത്.
മനുഷ്യന്റെ നിസാരാവസ്ഥയാണ് ഒഴിഞ്ഞ തലയോട്ടി എടുത്തുനീട്ടിക്കൊണ്ട് ശിവൻ കാട്ടിത്തരുന്നത്.
ശിവൻ എരപ്പാളിയാണെങ്കിൽ നമ്മളൊക്കെയും പിച്ചക്കാരാണ്.
അന്യന്റെ മനസലിവിലാണ് നമ്മുടെയെല്ലാം ജീവിതം.
അപ്പോൾ ശിവൻ നമ്മളാകുന്ന സകല തെണ്ടികളുടെയും ദൈവമാണ്.
ആത്മാവിൽ ദാരിദ്ര്യമുള്ളതുകൊണ്ടാണ് നാം ഈ സത്യമറിയാതെ സ്വയം സമ്പന്നരെന്ന് ധരിക്കുന്നത്.
ഓം നമ:ശിവായ

Comments
Post a Comment