ആയവ്യയ പൊരുത്തം

ആയവ്യയ പൊരുത്തം
സ്ത്രീയുടെ ജന്മനക്ഷത്രം മുതല്‍ വരന്‍റെ ജന്മനക്ഷത്രം വരെ എണ്ണിയാല്‍ കിട്ടുന്ന സംഖ്യയെ 5 ല്‍ പെരുക്കി (ഗുണിച്ച്‌) 7 ല്‍ ഹരിച്ച്‌ കളയുക. ബാക്കി കാണുന്ന സംഖ്യ (ശിഷ്ടം വരുന്ന സംഖ്യ) വ്യയമാകുന്നു. (ചെലവ്, സാമ്പത്തിക ചെലവ്).
പുരുഷന്‍റെ ജന്മനക്ഷത്രം മുതല്‍ സ്ത്രീയുടെ ജന്മനക്ഷത്രം വരെ എണ്ണിയാല്‍ കിട്ടുന്ന സംഖ്യയെ 5 ല്‍ പെരുക്കി 7 ല്‍ ഹരിച്ചാല്‍ ബാക്കി കാണുന്ന സംഖ്യ (ശിഷ്ടം വരുന്ന സംഖ്യ) ആയവുമാകുന്നു. (വരവ്, സാമ്പത്തിക വരവ്, ധനലാഭം).
അയം വ്യയത്തേക്കാള്‍ അധികമുണ്ടായിരിക്കുന്നത് ശുഭപ്രദവുമാകുന്നു. (വിവാഹ ജീവിതത്തില്‍ സാമ്പത്തിക ചെലവിനേക്കാള്‍ സാമ്പത്തിക വരവ് (ധനലാഭം) കൂടുതലായിരിക്കണം)
ഇവിടെ 7 ല്‍ പൂ൪ണ്ണമായി (ശിഷ്ടമില്ലാതെ) ഹരിച്ചാല്‍ (ശിഷ്ടം പൂജ്യം) ബാക്കി "ഏഴ്‌" എന്ന് കല്പിക്കുക.

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.