നന്ദ തിഥി എന്നാൽ എന്താണു?
നന്ദ തിഥി എന്നാൽ എന്താണു?
ഹരി ഓം. അതായത് തിഥികളെ അഞ്ചായി തരംതിരിച്ചിട്ടുണ്ട്. നന്ദ, ഭദ്ര, ജയ, രിക്ത, പൂർണ്ണ.
പ്രഥമ,, ഷഷ്ടി, ഏകാദശി തുടങ്ങിയ തിഥികൾ നന്ദ തിഥിയിൽ പെടുന്നു.
ദ്വിതീയ, സപ്തമി, ദ്വാദശി തുടങ്ങിയ തിഥികൾ ഭദ്രതിഥികളും
ത്രിതീയ, അഷ്ടമി, ത്രയോദശി എന്നീ തിഥികൾ ജയ തിഥിയിലും
ചതുർത്ഥി, നവമി, ചതുർദ്ദശി എന്നീ തിഥികൾ രിക്തതീഥിയിലും
പഞ്ചമി, ദശമി, വാവു എന്നീ തിഥികളെ പൂർണ്ണ തിഥി എന്നും പറയുന്നു.
ഇതിൽ എല്ലാ മുഹൂർത്ഥങ്ങൾക്കും രിക്ത തിഥിയും, കറുത്ത വാവും ഒഴിവാക്കണം. എന്നാൽ വിദ്യാരംഭത്തിനു മാത്രം നവമി എടുക്കാം.
ഹരി ഓം.
Comments
Post a Comment