ദിനപ്പൊരുത്തം കണ്ടുപിടിക്കുന്ന വിധം



ദിനപ്പൊരുത്തം കണ്ടുപിടിക്കുന്ന വിധം
സ്ത്രീ നക്ഷത്രത്തേയും പുരുഷ നക്ഷത്രത്തേയും അടിസ്ഥാനപ്പെടുത്തി പറയുന്ന മറ്റൊരു പ്രധാന പൊരുത്തമാണ് ദിനപ്പൊരുത്തം. ദിനപ്പൊരുത്തത്തിനെ സംസ്കൃതത്തില്‍ "താരാകൂടം" എന്ന് പറയുന്നു.
സ്ത്രീപുരുഷന്മാ൪ക്ക് ദിനപ്പൊരുത്തം ഉണ്ടായാല്‍ വിവാഹശേഷം ആയുസ്സിനും ആരോഗ്യത്തിനും നല്ലതാണ്
സ്ത്രീയുടെ ആദ്യത്തെ ജന്മനക്ഷത്രത്തില്‍ നിന്ന് 3-5-7 എന്നീ നക്ഷത്രങ്ങളില്‍ ജനിച്ച പുരുഷന്‍ വ൪ജ്ജ്യനാകുന്നു. വിവാഹത്തിന് യോജിച്ചതല്ല.
രണ്ടാമത്തെ ജന്മനക്ഷത്രത്തില്‍ നിന്ന് മൂന്നാം നാളിന്‍റെ (മൂന്നാമത്തെ നക്ഷത്രത്തിന്‍റെ) ആദ്യ കാലിലും (ആദ്യ നക്ഷത്ര പാദം), അഞ്ചാം നാളിന്‍റെ നാലാം കാലിലും (നാലാമത്തെ നക്ഷത്ര പാദം), ഏഴാം നാളിന്‍റെ മൂന്നാം കാലിലും ജനിച്ച പുരുഷന്‍ നിന്ദ്യനാകുന്നു. വിവാഹത്തിന് യോജിച്ചതല്ല.
മൂന്നാമത്തെ ജന്മനക്ഷത്രത്തില്‍ നിന്ന് 3-5-7 എന്നീ മൂന്ന് നക്ഷത്രങ്ങളിലും "പാപാംശം"* ഉണ്ടെങ്കില്‍ അതില്‍ ജനിച്ച പുരുഷനും നിന്ദ്യമാകുന്നു. വിവാഹത്തിന് യോജിച്ചതല്ല. ഇതിനെയാണ് ദിന പൊരുത്തം എന്ന് പറയുന്നത്.
സ്ത്രീയുടെ ആദ്യത്തെ ജന്മനക്ഷത്രത്തില്‍ നിന്ന് 3-7 എന്നീ നക്ഷത്രങ്ങളില്‍ ജനിച്ച പുരുഷന്‍ ആണ് മേല്‍പറഞ്ഞവയില്‍ വെച്ച് അധികം ദോഷപ്രദാനായിട്ടുള്ളത്‌.
അഞ്ചാമത്തെ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്‍ എത്രയോ അധികം ദോഷപ്രദനുമാകുന്നു. വിവാഹത്തിന് യോജിച്ചതല്ല
ഇതിനും പുറമേ സ്ത്രീ ജനിച്ചപാദം മുതല്‍ 88-ം, 108-ം പാദങ്ങളില്‍ ജനിച്ച പുരുഷനും വര്‍ജ്ജ്യമാണ്.
അശ്വതിയുടെ ഒന്നാം കാല്‍ (അശ്വതി നക്ഷത്രത്തിന്‍റെ ഒന്നാമത്തെ പാദം) മേടത്തിന്‍റെ അംശകവും, അശ്വതി നക്ഷത്രത്തിന്‍റെ രാണ്ടാമത്തെ കാല്‍ ഇടവത്തിന്‍റെയും, ക്രമത്തില്‍ അശ്വതി നക്ഷത്രത്തിന്‍റെ നാലാം കാല്‍ ക൪ക്കിടകത്തിന്‍റെ അംശകവും, ഭരണിയുടെ ഒന്നാം കാല്‍ ചിങ്ങത്തിന്‍റെയും ഈ ക്രമത്തില്‍ കാ൪ത്തികയുടെ നാലാം കാലില്‍ മീനത്തിന്‍റെ അംശകവുമാകുന്നു. രോഹിണി മുതല്‍, ഇതു പോലെ മുമ്മൂന്നു നക്ഷത്രങ്ങളേക്കൊണ്ട് വീണ്ടും 12 രാശികളിലും ഓരോ പരിവൃത്തി വരുന്നതുമാണ്. ഇതില്‍ പാപരാശികളായ മേടം, ചിങ്ങം മുതലായ രാശികളില്‍ വരുന്ന നക്ഷത്രപാദമാണ് "പാപാംശകം" എന്ന് പറയുന്നത്.
നാളെ സ്ത്രീദീ൪ഘ പൊരുത്തം കണ്ടുപിടിക്കുന്ന വിധം.

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.