ദുര്യോഗം....

ദുര്യോഗം.... നാം വളരെ കേട്ടുപരിചയമുള്ള ഒരു പദമാണു ദുര്യോഗം എന്നത്‌. എന്താണൂ ദുര്യോഗം?
പേരു സൂചിപ്പിക്കും പോലെത്തന്നെ ദുര്‍ യോഗങ്ങള്‍ എന്നുതന്നെയാണൂ അര്‍ത്ഥം.അനിഷ്ടസ്ഥാനങ്ങളായ 6, 8, 12 ഭാവങ്ങളുടെ അധിപന്‍മാര്‍ ബലവാന്‍മാരായി ഒറ്റക്കോ വേറെ കേന്ദ്രഭാവങ്ങളായ ലഗ്നം, 4, 7, 10എന്നീ ഭാവങ്ങളില്‍ നില്‍ക്കുകയോ, അല്ലെങ്കില്‍ ലഗ്നം, 4, 7, 10, 9 ഭാവങ്ങളുടെ അധിപന്‍മാര്‍ അനിഷ്ടസ്ഥാനങ്ങളായ 6, 8, 12 ഭാവങ്ങളില്‍ നില്‍ക്കുകയോ ചെയ്താല്‍ ഇതിനെയാണു ദുര്യോഗം എന്നുപറയുന്നത്‌.
ഇങ്ങനെ ഒരു ജാതകത്തില്‍ കണ്ടാല്‍ ആ ജാതകനു ദുര്യോഗമാണു ഫലം എന്നാണൂ.
ആതായത്‌ എത്ര ദേഹാദ്ധ്വാനം ചെയ്താലും എത്ര പണിയെടൂത്താലും ശരിയായ പ്രതിഫലം ഒരിക്കലും കിട്ടുകയില്ല. ജനങ്ങളുടെ ഇടയില്‍ എന്നും ഒരു നിസാരക്കാരനായിരിക്കും. വയറിണ്റ്റെ കാര്യമാത്രമായിരിക്കും പ്രധാനമായും ചിന്തിക്കുക. അതായത്‌ തിന്നാനായി ജീവിക്കുന്നവനെപോലെയിരിക്കും.
ജാതകാല്‍ മറ്റുബല യോഗങ്ങള്‍ ഉണ്ടായാലും ദുര്യോഗമുണ്ടെങ്കില്‍ അതിണ്റ്റെ ഫലം അനുഭവിക്കാതെ വേറെ വഴിയില്ല എന്നാണു.

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.