ധനവാനാകാനുള്ള യോഗം ജാതകത്തിൽ.

ധനവാനാകാനുള്ള യോഗം ജാതകത്തിൽ.
ഹരി ഓം. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി ആചാര്യനെ സമീപിക്കുന്നവർക്കൊക്കെ പൊതുവായി അറിയേണ്ട കാര്യമാണു സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള കാര്യങ്ങൾ.
ഒരു ഗ്രഹനില നോക്കിയാൽ ആ ജാതകൻ സാമ്പത്തികപരമായി എത്ര ഉന്നതി കൈവരിക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കാൻ സാധിക്കും.
നിങ്ങളുടെ ജാതകത്തിലെ ഗ്രഹനില എടുത്തുനോക്കി താഴെ പറയുന്ന പോലെയുള്ള ഗ്രഹസ്ഥിതിയോ യോഗങ്ങളോ ഉണ്ടോ എന്ന് നോക്കി, താൻ സാമ്പത്തികമായി ഉയരുമോ എന്ന് മനസിലാക്കാം.
1. ലഗ്നധിപതിയും ധനാധിപതിയും ചേര്‍ന്ന് രണ്ടാം ഭാവത്തിലിരിക്കുക.
2. രണ്ടാം ഭാവത്തില്‍ ശുഭ ഗൃഹങ്ങള്‍ ഇരിക്കുക.
3. രണ്ടാം ഭാവത്തിന്നു ശുഭ ഗ്രഹ ദൃഷ്ടി ഉണ്ടായിരുക്കുക.
4. രണ്ടാം ഭാവാധിപതിക്കുമേല്‍ ശുഭ ഗ്രഹ ദൃഷ്ടി ഉണ്ടായിരിക്കുക
5.രണ്ടാം ഭാവാധിപതിയോടു ചേര്‍ന്ന് ഏതെങ്കിലും ശുഭ ഗ്രഹമിരിക്കുക.
6.ഗുരു ഏതെങ്കിലും കേന്ദ്രസ്ഥാനത്തിരിക്കുക.
7. ബുധന്റെ മുകളില്‍ ഗുരുവിന്റെ പൂര്‍ണ ദൃഷ്ടി ഉണ്ടായിരിക്കുക.
8. ഗുരു ത്രികോണ സ്ഥാനത്തിലിരിക്കുക.
9. ഗുരു ലാഭ സ്ഥാനത്തിലിരിക്കുക.
10. രണ്ടാം ഭാവാധിപതി ഏതെങ്കിലും കേന്ദ്രസ്ഥാനത്ത് ഉച്ചത്തില്‍ ഇരിക്കുക
11. രണ്ടാം ഭാവാധിപതി ഏതെങ്കിലും ത്രികോണ സ്ഥാനത് ഉച്ചത്തില്‍ ഇരിക്കുക.
12. ലഗ്നം വൃചി കമോ, കുഭമൊ ആയിരിക്കുകയും രണ്ടാം ഭാവധിപതി പതിനൊന്നില്‍ ഇരിക്കുകയും ചെയ്താല്‍ ആ ജാതകമുള്ള വ്യക്തിക്ക് നല്ല ധന യോഗം ഉണ്ടാകും എന്ന് പറയാം.
13. മേല്‍ പറഞ്ഞ വൃചികാമോ,കുംഭമൊ ലഗ്നമുള്ള ജാതകത്തില്‍ രണ്ടാം ഭാവധിപതി രണ്ടില്‍ ഇരിക്കുകയുമാനെങ്കില്‌ ആ വ്യക്തിക്ക് ധന യോഗം ഉണ്ടാകും എന്നുളത് തീര്‍ച്ചയാണ്.
14. ലഗ്നാധിപതി എവിടെ ഇരിക്കുനുവോ അതിന്‍ടെ രണ്ടാം ഭാവാധിപതി കേന്ദ്രസ്ഥാനത്തു ഉച്ചത്തലി രുന്നാല്‍ ആ ജാതകത്തിന്റെ ഉടമക്ക് ധന യോഗം ഉണ്ടാകും എന്ന് ഉറപ്പിച്ചു പറയാം.
15. ലഗ്നധിപതി യും, രണ്ടാം ഭാവധിപതി യും മിത്ര സ്ഥാനതിരിക്കുക.
16. ലഗ്നധിപതി യോ രണ്ടാം ഭാവധിപതി യോ ഉച്ചസ്ഥാനത്തിരിക്കുക.
17. ലഗ്നധിപതി , രണ്ടാം ഭാവധിപതി , ലാഭസ്ഥനധിപതി എന്നി ഗ്രഹങ്ങള്‍ തമ്മില്‍ പരസ്പരം ശുഭകരമായ ബന്ധം ഉണ്ടാകുക.
18.ഗുരുവും,ചന്ദ്രനും തമ്മില്‍ ഏതെങ്കിലും ശുഭ ഭാവത്തില്‍ യോഗം ചേര്‍ന്നിരിക്കുക.
19. ഗുരു രണ്ടാം ഭാവധിപതി ആയി ചൊവ്വ യോടൊപ്പം ചേര്‍ന്ന് ഒരേ ഭാവത്തിലിരിക്കുക.
20.ചന്ദ്രനും,കുജനും ചേര്‍ന്ന് ഏതെങ്കിലും കേന്ദ്രസ്ഥാനത്ത് ഇരിക്കുക
21.ചന്ദ്രനും, കുജനും ചേര്‍ന്ന് ഏതെങ്കിലും ത്രികോണ സ്ഥാനത്തിലിരിക്കു
22.ചന്ദ്രനും കുജനും ചേര്‍ന്ന് പതിനൊന്നാം ഭാവത്തി ലിരിക്കുക
23.ലഗ്നതിന്റെ 3,6,10,11 എന്നി ഭാവങ്ങളില്‍ ശുഭ ഗ്രഹങ്ങളിരിക്കുക
24.എഴാം ഭാവധിപതി പത്തില്‍ ഉച്ചസ്ഥാനതിലിരിക്കുക.
25.എഴാം ഭാവധിപതി പത്താം ഭാവത്തിലും പത്താം ഭാവധിപധി ഒന്‍പതാം ഭാവധിപതിയോടു ചേര്‍ന്ന് ഉച്ചത്തിലും ഇരിക്കുക.

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗണപ്പൊരുത്തം കണ്ടുപിടിക്കുന്ന വിധം

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം