ഹരി ഓം ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം ആദിത്യൻ : സൂര്യനെ പിതൃ കാരകൻ എന്ന് പറയുന്നു. മനുഷ്യൻ്റെ ആത്മാവായും പിതാവുമായും സൂര്യനെ ബന്ധപ്പെടുത്തിയിരിക്കുന്നു. ജ്യോതിഷ ഭാഷയിൽ പറഞ്ഞാൽ സൂര്യന് ആത്മകാരത്വവും പിതൃ കാരത്വവും ഉണ്ട്.സൂര്യന് രാജാവിൻറെ സ്ഥാനമാണ് ഉള്ളത്.ശക്തിയും പ്രതിരോധ ശക്തിയും നൽകുന്നത് സൂര്യനാണ്.ശ്വാസോഛ്വാസം നിയന്ത്രിക്കുക മനഃസാക്ഷി സൂക്ഷിക്കുക വ്യക്തിത്വം നിലനിർത്തുക തന്റേടം ഉണ്ടാക്കുക മുതലായ കാര്യങ്ങൾ സൂര്യൻ നൽകുന്നു.ജാതകത്തിൽ സൂര്യനെ കൊണ്ട് പിതാവിന്റെ ചിന്തിക്കുന്നു.സൂര്യനാണ് സർക്കാരിനെ പ്രതിനിതീകരിക്കുന്നത്.ശരീരാവയവങ്ങളിൽ ഹൃദയം,വായ,തൊണ്ട ഇവയുമായി ബന്ധം സൂര്യനാണ്.ജാതകത്തിൽ സൂര്യന് ബലം പോരെങ്കിൽ മുൻ പറഞ്ഞ ശരീര ഭാഗങ്ങളിൽ രോഗം ഉണ്ടാകുന്നു. ഈശ്വര ഭക്തി,പ്രാമാണികത്വം,പ്രവർത്തന ക്ഷമത,ധൈഷ്ണത,ഉല്പതിഷ്ണത,ഭരണ സാമർഥ്യം,ആത്മവിശ്വാസം,കീർത്തി,ഉദാര മനസ്കത,വലിയവരോട് ബഹുമാനം,പ്രശസ്തി,സർക്കാർ ജോലി ഇവയെല്ലാം സൂര്യൻറെ ഗുണ വിശേഷങ്ങളാണ്.അതായത് ജാതകത്തിൽ സൂര്യന് ബലമുണ്ടെങ്കിൽ ആ വ്യക്തി ഈ തുറകളിലെല്ലാം ശോഭിക്കും.സൂര്യന് ബലം ഇല്ലെങ്കിൽ ഈ തുറകളിൽ മങ്ങൽ ഏൽക്കും.രാശി...
Comments
Post a Comment