ധര്‍മ്മദൈവ ബാധ
ധര്‍മ്മദൈവ ബാധ
ബാധാ പ്രശ്‌നത്തില്‍ ഒരാളുടെ നാലാം ഭാവംകൊണ്ട് ധര്‍മ്മ ദൈവബാധയെ ചിന്തിക്കാം. നാലാം ഭാവാധിപന്റെ ബാധാസ്‌ഥാനത്തുള്ള നില്‍പ്പും ബാധക സ്‌ഥാനാധിപനുമായുള്ള വിവിധ ബന്ധങ്ങളും യോഗങ്ങളും ധര്‍മ്മ ദൈവബാധയെ സൂചിപ്പിക്കുന്നു.കുടുംബദേവതയെ അറിയാന്‍ കഴിയാത്ത സന്ദര്‍ഭത്തിലും നാലാം ഭാവാധിപനെക്കൊണ്ടാണ് ധര്‍മ്മ ദൈവം ആരെന്ന് ചിന്തിക്കേണ്ടത്. ധര്‍മ്മദൈവ ബാധമൂലം കുടുംബത്തില്‍ സ്‌ഥിരമായ അശാന്തി, കലഹം ഇവയുണ്ടാകും.കുട്ടികള്‍, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയ്‌ക്ക് അടിമകളാകും. പെണ്‍കുട്ടികള്‍ അവരുടെ ഇഷ്‌ടംപോലെ പ്രവര്‍ത്തിക്കും. പൊതുവേ സമൂഹത്തില്‍ അപമാനവും ധനപരമായി ദാരിദ്ര്യവും രോഗാദി ദുരിതങ്ങളുമുണ്ടാകും. പല കര്‍മ്മങ്ങള്‍ ചെയ്‌തശേഷവും വീട്ടില്‍ അശാന്തി അനുഭവപ്പെടുന്നുവെങ്കില്‍ കുടുംബദേവതയുടെ നിലപാടിനെപ്പറ്റി അറിയേണ്ടത് അത്യാവശ്യമാണ്.ഇപ്രകാരം ചെയ്യുമ്പോള്‍ കുടുംബദേവത, ധര്‍മ്മദൈവം (ചിലയിടത്ത് രണ്ടും ഒന്നു തന്നെയാകാം). ഭരദേവത, ഉപാസനാ ദേവത (ഉപാസനാ മൂര്‍ത്തി) എന്നിവരുടെ ആനുകൂല്യമുണ്ടോയെന്ന് നോക്കണം.ഏതെങ്കിലും ബാധ കാണുന്നപക്ഷം പൂര്‍വ്വികന്മാരാല്‍ ധര്‍മ്മ ദൈവ പ്രീതിക്കായി നടത്തിയ കര്‍മ്മങ്ങള്‍ ഏതെന്ന് അറിഞ്ഞ് അതുതന്നെ ചെയ്‌ത് ശാന്തിവരുത്തേണ്ടതാണ്. കുടുംബത്തിന്റെ ഐശ്വര്യത്തിനായി ധര്‍മ്മ ദൈവത്തെ വര്‍ഷംതോറും യഥാശക്‌തി പൂജിക്കേണ്ടതാണ്.

Comments
Post a Comment