വിഷയം: ആദ്ധ്യാത്മിക ശാസ്ത്രവും ആധുനിക ശാസ്ത്രവും.
വിഷയം: ആദ്ധ്യാത്മിക ശാസ്ത്രവും ആധുനിക ശാസ്ത്രവും.
ഭക്തിചിന്തകൾക്കും അറിവുകൾക്കും പരിമിതികളില്ല... അതിരുകളില്ല.
ശാസ്ത്രം. വളരെ സുപരിചിതമായൊരു വാക്കാണിത്. ധർമ്മശാസ്ത്രം, വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, തന്ത്രശാസ്ത്രം, വാസ്തുശാസ്ത്രം, ഭൂമിശാസ്ത്രം, ധനശാസ്ത്രം ഇങ്ങനെ അനവധി ശാസ്ത്രങ്ങൾ ഇന്നുണ്ട്. ഇങ്ങനെ ഈ ശാസ്ത്രങ്ങളെയൊക്കെ രണ്ട് പട്ടികളായി തിരിച്ചാൽ ഒന്ന് ആദ്ധ്യാത്മിക ശാസ്ത്രവും അഥവാ ധർമ്മശാസ്ത്രവും രണ്ടാമത്തേത് ആധുനിക ശാസ്ത്രവുമാകുന്നു.
ശാസനാത്‍ ത്രായതേ ഇതി ശാസ്ത്ര - ഇതാണ് ശാസ്ത്രമെന്ന ശബ്ദത്തിന്റെ അര്‍ത്ഥം.
വ്യക്തി ഏതൊരു കര്‍മ്മം ചെയ്യാന്‍ തുടങ്ങുമ്പോഴും, (ചിന്തകള്‍ അടക്കം) അതൊരു അധമ കര്‍മ്മമാണെങ്കില്‍, അവന്‍ പഠിച്ചെടുത്ത ശാസ്ത്രം അവന്റെ അകത്ത്‍ ഒരു ചാലകശക്തിയായി ഇരുന്ന്‍, അവന്റെ ഉള്ളില്‍ ഒരു ഗുരുവായി ഇരുന്ന്‍, അവനെ ശാസിക്കും. അരുത്, അത്‍ ചെയ്യരുത്‍, അത്‍ ആചരിക്കരുത്‍, അത്‍ വിനാശകാരിയാണ്, ഇത്യാദിയൊക്കെ. ആ ശാസനക്ക്‍ അനുഗുണമായി വീണ്ടുവിചാരം ചെയ്ത്‍ തീരുമാനമെടുക്കും. അത്‍ അവനെ, അവന്‍ ചെയ്യാന്‍ പോകുന്ന തെറ്റില്‍നിന്ന്‍ പിന്‍തിരിപ്പിക്കും. അത് കല്യാണകാരിയായിരിക്കും. അതാണെങ്കിലോ അയത്നലളിതമായി കൊണ്ടുപോകാവുന്നതുമായിരിക്കും. അതിലെ തഥ്യകള്‍ ജാഡ്യം വന്നവയാവുകയുമില്ല.
ലാഘവവും സാരള വുമാണ് ശാസ്ത്രത്തിന്റെ സ്വരൂപം. സരളമായതേ ശാസ്ത്രമാവൂ. ലാഘവം അനുഭവപ്പെടുന്നതാണ് ശാസ്ത്രം.
ആധുനികശാസ്ത്രം ലാഘവമുള്ളതോ സരളമോ അല്ല. അത് ലാഘവത്തെ നശിപ്പിക്കുന്നു, ആധുനികശാസ്ത്രം, അത്‍ അതുപയോഗിക്കുന്നവനെ ശാസിക്കുന്നില്ല. മറിച്ച്‍ തെറ്റുകളില്‍നിന്ന്‍ തെറ്റുകളിലെക്ക്‍ കൂട്ടിക്കൊണ്ടുപോയി അവനെയും അവന്റെ സമസ്ര്‌ഷ്ടങ്ങളെയും രോഗികളും ദു:ഖിതരുമാക്കുകയാണ് ചെയ്യുന്നത്‍.
കൊല്ലാനും കൊല്ലിക്കാനുമാണ് എങ്ങും ആഹ്വാനം ചെയ്യുന്നത്‍. ആറ്റത്തിന്റെയും യുറേനിയത്തിന്റെ ഥോറിയത്തിന്റെയും ഒക്കെ വരവും രാസായനങ്ങളും വളങ്ങളും കീടനാശിനികളും എല്ലാം ലോകമെമ്പാടും മാനവ ജീവിതത്തെ ദുസ്സഹമാക്കിതീര്‍ത്തിരിക്കുന്നു. ആയിരം കണ്ടെത്തലുകളില്‍ ഒന്നോ രണ്ടോ നല്ലത്‍ വല്ലതും ഉണ്ടായിരിക്കാം. ആ ഒന്നോ രണ്ടോ നല്ലതിനെ അനുഗമിക്കാന്‍ ആയിരം നല്ലതല്ലാത്തതിനെ സ്വീകരിക്കണം എന്നതാണ് അതിന്റെ തലം.
എന്നാൽ ധർമ്മശാസ്ത്രങ്ങൾ അങ്ങിനെയല്ല. മനുഷ്യനേയും ഈ പ്രപഞ്ചത്തേയും സമന്വയിപ്പിക്കുന്നതാണു ധർമ്മശാസ്ത്രം. സമസ്തലോകത്തിന്റേയും നന്മയും ക്ഷേമവും, ലോകകല്യണവുമാണു ധർമ്മശാസ്ത്രത്തിന്റെ ലക്ഷ്യം. ഒരുവനെ അവന്റെ ജീവിതത്തെ ആധുനികശാസ്ത്രം അനർത്ഥമാക്കുമ്പോൾ ഭക്തിശാസ്ത്രം അഥവാ ആദ്ധ്യാത്മിക ശാസ്ത്രം അവന്റെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്നു.
ആധുനികശാസ്ത്രത്തെ അനുകരിക്കരുത്. ധർമ്മശാസ്ത്രത്തിൽ നിന്നുകൊണ്ടുവേണം ആധുനികശാസ്ത്രത്തെ നോക്കികാണാൻ.
ഹരി ഓം.
Comments
Post a Comment