ദേവകോപം

ദേവകോപം
ധര്‍മ്മദൈവങ്ങളുടെ പൂജകള്‍ ചെയ്യുന്നതിലുള്ള വൈകല്യം, പൂജ മുടക്കുക, അശുദ്ധിയോടെ പ്രവേശിക്കുക, കുടുംബക്ഷേത്രം സംബന്ധിച്ച്‌ കുടുംബാംഗങ്ങള്‍ തമ്മിലുള്ള അവകാശത്തര്‍ക്കം, ബിംബത്തിന്റെ വൈകല്യം, അശുദ്ധമായ ജീവികള്‍ ബിംബത്തില്‍ സ്‌പര്‍ശിക്കുക, കുടുംബദേവതയുടെ ഇഷ്‌ടാനിഷ്‌ടം നോക്കാതെ സ്‌ഥലം അന്യന്‌ കൈമാറുക തുടങ്ങിയ പല കാരണങ്ങളാല്‍ ധര്‍മ്മ ദൈവകോപം ഉണ്ടാകാം.സൂര്യന്‍ മുതലായ ഗ്രഹങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ ആ ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞിട്ടുള്ള ദേവതകളുടെ ബിംബത്തില്‍ വൈകല്യം ഉണ്ടാകും.രാഹു, ഗുളികന്‍ തുടങ്ങിയവയുടെ യോഗം ഉണ്ടായാല്‍ ബിംബം അശുദ്ധമായി. കുജന്റെ യോഗം കുടുംബാംഗങ്ങള്‍ തമ്മിലുണ്ടാകുന്ന കടുത്ത മത്സരം (വിരോധം) സൂചിപ്പിക്കുന്നു.ഒരു കുടുംബത്തില്‍ എന്തെല്ലാം ശുഭകര്‍മ്മങ്ങള്‍ ചെയ്‌താലും പുരോഗതി ഉണ്ടാകാതിരിക്കുക, ഗൃഹത്തില്‍ സമാധാനം ഇല്ലാതിരിക്കുക, സന്താനങ്ങള്‍ പഠനത്തില്‍ മടി കാണിക്കുക, ദുഷ്‌ട പ്രവൃത്തികളില്‍ ഏര്‍പ്പെടുക, കുടുംബത്തിന്റെ പദവിക്ക്‌ ചേരാത്ത പ്രവൃത്തികള്‍ ചെയ്യേണ്ടിവരിക തുടങ്ങിയവ കണ്ടാല്‍ ഉടന്‍ തന്നെ ധര്‍മ്മ ദൈവത്തിന്റെ കോപമുണ്ടോയെന്ന്‌ പരിശോധിക്കുന്നത്‌ നന്നായിരിക്കും.മതിയായ പരിഹാരങ്ങള്‍ യഥാസമയം ചെയ്യുന്ന പക്ഷം ദുരിതശാന്തി ലഭിക്കുന്നതുമാണ്‌. പലപ്പോഴും ഒരു പട്ടു വാങ്ങി സമര്‍പ്പിക്കുന്നതുകൊണ്ടോ, പുഷ്‌പാഞ്‌ജലി, ധാര, ശംഖാഭിഷേകം തുടങ്ങിയവ ചെയ്യുന്നതിനാലോ മാറേണ്ട ദുരിതമാണ്‌ നാം ലക്ഷക്കണക്കിന്‌ രൂപ ആശുപത്രിയില്‍ ചെലവഴിച്ചിട്ടും മാറാതെ നില്‍ക്കുന്നത്‌. ആയതിനാല്‍ യഥാസമയം പരിഹാരം നടത്തേണ്ടതാണ്‌.
ബാധകാസ്‌ഥാനം പതിനൊന്നില്‍ പാപനുമായി ബന്ധപ്പെട്ടാല്‍ അറിഞ്ഞോ, അറിയാതെയോ ദേവസ്വം ധനം നമ്മുടെ കൈയില്‍പ്പെട്ടു എന്നറിയണം. അല്ലെങ്കില്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ ദേവതയ്‌ക്ക് നല്‍കാമെന്ന്‌ നിശ്‌ചയിച്ചിരുന്ന ഏതോ വസ്‌തു കൊടുക്കാനുണ്ട്‌ എന്നും അറിയണം.
അത്‌ പശു മുതലായ ജീവദ്രവ്യമോ അല്ലെങ്കില്‍ ഏതെങ്കിലും വഴിപാടുകളോ ആകാം. മതിയായ പരിഹാരം ചെയ്‌ത് ദോഷം മാറ്റുന്നതോടെ ദുരിതം ഒഴിയുന്നതാണ്‌.

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.