പൗർണ്ണമി വിളക്കും പ്രാർതഥനയും
പൗർണ്ണമി വിളക്കും പ്രാർതഥനയും
ഓരോ മാസത്തിലും വരുന്ന പൗണ്ണമിയും അമാവാസിവും വളരെ വിശേഷപ്പെട്ടതാണ്. അമാവാസി പി തൃകർമ്മങ്ങൾക്ക് വിശേഷപെട്ടതാണെങ്കിൽ പൗർണ്ണമി ദേവീഭജനത്തിനും മറ്റും വളരെ അധികം പ്രാധാന്യം ഉള്ളതാണ്.
പൗർണ്ണമി ദിവസം സന്ധ്യക്ക് കഴുകി വൃത്തിയാക്കിയ നിലവിളക്കിൽ ചന്ദനവും കുങ്കുമവും തൊട്ട് നെയ്യൊഴിച്ച് (ശുദ്ധമായ നല്ലെണ്ണയുമാവാം - വിളക്കെണ്ണ പാടില്ല ) അഞ്ചു തിരിയിട്ട കത്തിച്ച് ലളിതാ സഹസ്രനാമം കൂടാതെ ലക്ഷ്മീ അഷ്ടോത്തരം തുടങ്ങിയ സ്തോത്രങ്ങൾ ചൊല്ലി പ്രാർത്ഥിച്ചാൽ ജീവിത ദുരിതങ്ങൾ അകലുകയും കുടുംബത്തിൽ ക്ഷേമ ഐശ്വര്യങ്ങളും വിളയാടുകയും ചെയ്യും.
ഓരോ മാസത്തിലും പൗർണ്ണമി വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചാലുള്ള ഫലങ്ങൾ താഴെ പറയുന്നവയാണ്.
മേടമാസത്തിലെ പൗർണ്ണമിക്ക് വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചാൽ ധനധാന്യ സമൃദ്ധി കൈവരും.
ഇടവമാസത്തിലെ പൗർണ്ണമിക്ക് വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചാൽ സമ്പത്ത് കൈവരും
മിഥുന മാസത്തിലെ പൗർണമിക്ക് വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചാൽ കുടുംബത്തിൽ വിവാഹം സംബന്ധമായ കാര്യങ്ങൾ നടക്കും
കർക്കിടക മാസത്തിലെ പൗർണമിക്ക് വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചാൽ ആയുർ വർദ്ധനയും, രോഗശാന്തിയും കൈവരും
ചിങ്ങമാസത്തിലെ പൗർണമിക്ക് വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചാൽ പുത്രഭാഗ്യം, സന്താനസൗഖ്യം എന്നിവ സിദ്ധിക്കും.
കന്നിമാസത്തിലെ പൗർണമിക്ക് വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചാൽ മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ തടസം കൂടാതെ നടക്കും
തുലാമാസത്തിലെ പൗർണമിക്ക് വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചാൽ ദാരിദ്യം ഉണ്ടാവില്ല. അതായത് അന്നത്തിനു മുട്ടുവരുകയില്ല.
വൃശ്ചികമാസത്തിലെ പൗർണമിക്ക് വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചാൽ പേരും പ്രശസ്തിയും നിലനില്ക്കും
ധനുമാസത്തിലെ പൗർണമിക്ക് വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചാൽ ശരീരസുഖം, ആരോഗ്യം എന്നിവ വർദ്ധിക്കും.
മകര മാസത്തിലെ പൗർണമിക്ക് വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചാൽ ജീവിതവിജയവും ഉയർച്ചയും കൈവരും
കുംഭമാസത്തിലെ പൗർണമിക്ക് വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചാൽ ദുഖങ്ങളും ദുരിതങ്ങളും മാറി സന്തോഷം കൈവരും
മീനമാസത്തിലെ പൗർണമിക്ക് വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ സകല സൗഭാഗ്യങ്ങളും സിദ്ധിക്കും.
Comments
Post a Comment