അഷ്ടലക്ഷ്മി

അഷ്ടലക്ഷ്മി
പുരാണമനുസരിച്ചു മഹാലക്ഷ്മിയെ എട്ടു രൂപങ്ങളില്‍ആരാധിക്കുന്നു. ആദിലക്ഷ്മി – - വൈകുണ്ഠത്തില്‍ വസിക്കുന്ന ലക്ഷിരൂപം. ധാന്യലക്ഷ്മി - ധാന്യലക്ഷ്മി നമ്മ്ള്‍ക്ക് നല്ല ഭക്ഷണവും നല്ല ആരോഗ്യവും നല്കി അനുഗ്രഹിക്കുന്നു. ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി - ധൈര്യവും ശക്തിയും നല്കി അനുഗ്രഹിക്കുന്നു. ഗജലക്ഷ്മി - പാലാഴിമഥനസമയത്ത് ഉയര്‍ന്നുവന്ന ലക്ഷ്മിരൂപം. കയ്യില്‍ താമരയും ഇരുവശത്തും ആനകളും സന്താനലക്ഷ്മി - ദീര്‍ഘായുസ്സും ബുദ്ധിയുമുള്ള സന്താനങ്ങളെ നല്കി അനുഗ്രഹിക്കുന്നു. വിജയലക്ഷ്മി - ജീവിതപ്രതിസന്ധികളില്‍ വിജയം നേടാന്‍ സഹായിക്കുന്നു ധനലക്ഷ്മി - സന്പത്ത് നല്കി നമ്മളെ അനുഗ്രഹിക്കുന്നു. വിദ്യാലക്ഷ്മി - സകല അറിവുകളും നല്കി നമ്മെ അനുഗ്രഹിക്കുന്നു അഷ്ടലക്ഷ്മി സ്തോത്രം ഈ എട്ടു രൂപങ്ങളിലുള്ള ലക്ഷ്മിദേവിയെ ആരാധിക്കുവാന്‍ വേണ്ടിയുള്ളതാണ്.
അഷ്ടലക്ഷ്മി സ്തോത്രം
-------------------------------------
1. ധനലക്ഷ്മി
ധിമി ധിമി ധിന്ധിമി ധിന്ധിമി
ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ
ഘുമഘുമ ഘുംഘുമ ഘുംഘുമ ഘുംഘുമ
ശംഖനിനാദ സുവാദ്യനുതേ
വേദപുരാണേതിഹാസ സുപൂജിത !
വൈദികമാര്‍ഗ്ഗ പ്രദര്‍ശയുതേ
ജയ ജയ ഹേ മധുസൂദന കാമിനി
ധനലക്ഷ്മി രൂപിണി പാലയമാം
.2. ആദിലക്ഷ്മി
സുമനസ വന്ദിത സുന്ദരി ! മാധവി !
ചന്ദ്രസഹോദരി ! ഹേമമയേ !
മുനിഗണ മണ്ഡിത മോക്ഷ പ്രദായിനി
മഞ്ജുളഭാഷിണി വേദനുതേ
പംകജവാസിനി ദേവസുപൂജിത
സദ്ഗുണവര്‍ഷിണി ശാന്തിയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനിആദിലക്ഷ്മി ! സദാ പാലയമാം .
3. ധാന്യലക്ഷ്മി
അയികലികല്മഷനാശിനി കാമിനിവൈദികരൂപിണി വേദമയേ
ക്ഷീരസമുദ്ഭവ മംഗളരൂപിണിമന്ത്രനിവാസിനി ! മന്ത്രനുതേ !
മംഗളദായിനി അംബുജവാസിനി
ദേവഗണാര്‍ചിത പാദയുതേ
ജയ ജയ ഹേ മധുസൂദന കാമിനിധാന്യലക്ഷ്മി സദാ പാലയമാം .
4. ധൈര്യലക്ഷ്മി
ജയവരവാണി ! വൈഷ്ണവി ഭാര്‍ഗ്ഗവി
മന്ത്രസ്വരൂപിണി മന്ത്രമയേസുരഗണപൂജിത ശീഘ്രഫലപ്രദ
ജ്ഞാനവികാസിനി ശാസ്ത്രനുതേ
ഭവഭയഹാരിണി ! പാപവിമോചിനിസാധുജനാര്‍ച്ചിത പാദയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
ധൈര്യലക്ഷ്മി ! സദാ പാലയമാം.5. ഗജലക്ഷ്മി
ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി
സര്‍വ്വഫലപ്രദ ശാസ്ത്രമയേരഥഗജതുരംഗപദാതി സമാവൃത
പരിജന മണ്ഡിത ലോകനുതേ
ഹരിഹര ബ്രഹ്മസുപൂജിത സേവിത
താപനിവാരണ പാദയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
ഗജലക്ഷ്മി രൂപിണി പാലയമാം .
6. സന്താനലക്ഷ്മി
അയികരിവാഹനമോഹിനിചക്രിണിരാഗവിവര്‍ദ്ധിനി ജ്ഞാനമയേ
ഗുണഗണവാരിധി ലോകഹിതൈഷിണി
സപ്തസ്വര ഭൂഷിതഗാനനുതേ
സകലസുരാസുര ദേവമുനീശ്വരമാനവ വന്ദിത പാദയുതേജയ ജയ ഹേ ! മധുസൂദന കാമിനി
സന്താനലക്ഷ്മി സദാ പാലയമാം
7.ജയലക്ഷ്മി
ജയ കമലാസിനി ! സദ്ഗതിദായിനിജ്ഞാനവികാസിനി ! ഗാനമയേ
അനുദിനമര്‍ച്ചിത കുങ്കുമ ധൂസരഭൂഷിത വാസിത വാദ്യനുതേ
കനകധാരസ്തുതി വൈഭവ വന്ദിത
ശങ്കര ദേശിക മാന്യപദേ
ജയ ജയ ഹേ ! മധുസൂദന കാമിനിവിജയലക്ഷ്മി സദാ പാലയമാം .
8. വിദ്യാലക്ഷ്മി
പ്രണത സുരേശ്വരി ! ഭാരതി ! ഭാര്‍ഗ്ഗവി !
ശോകവിനാശിനി രത്നമയേ
മണിമയ ഭൂഷിത കര്‍ണ്ണവിഭൂഷണ
ശാന്തി സമാവൃത ഹാസ്യമുഖേ
നവനിധിദായിനി ! കലിമലഹാരിണി
കാമിതഫലപ്രദഹസ്തയുതേ
ജയ ജയ ഹേ ! മധുസൂദന കാമിനി
വിദ്യാലക്ഷ്മി സദാ പാലയമാം .
അഷ്ടലക്ഷ്മി സ്തോത്രം ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഭക്തിയോടെ ചൊല്ലുന്നത് സർവ്വ ഐശ്വര്യങ്ങളും നൽകും.
ഹരി ഓം.

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.