മൃതശരീരം
ഹരി ഓം.
ഹിന്ധുസംസ്കാരപ്രകാരം ഒരാൾ മരണപെട്ടാൽ മൃതശരീരം ദഹിപ്പിക്കപ്പെടുന്നു.
വാസ്തവത്തിൽ മൃതശരീരം കത്തിച്ചതുകൊണ്ട് അഥവാ ദഹിപ്പിച്ചതുകൊണ്ട് ആ ശരീരം ഒരിക്കലുംഇല്ലാതാകുന്നില്ല. നമ്മുടെ ബൗധികദൃഷ്ടിയിൽ നിന്ന് ആ ശരീരം മറയ്ക്കക്കപ്പെടുന്നു എന്നു മാത്രം. ഇതും വെറും സങ്കൽപമാണു. മിഥ്യ.
പിന്നെ എങ്ങിനെയാണു ശരീരം ദഹിപ്പിക്കപ്പെടേണ്ടത്?
മരിക്കുന്നതിനു മുമ്പ്‍ ജ്ഞാനംകൊണ്ട്‍ ദേഹത്തിനെ ദഹിപ്പിക്കണം, ദേഹത്തിനെ നീക്കണം. നീക്കിയിട്ടില്ലെങ്കില്‍ മരണംകൊണ്ട്‍ ദേഹം നീങ്ങിപ്പോകില്ല. വേറെ ദേഹധാരണം ചെയ്യേണ്ടിവരുമെന്ന്‍ അര്‍ഥം. (അസ്പര്‍ശയോഗം എന്ന്‍ പറയും)
ബന്ധുമിത്രാതികൾ ചിതകൂട്ടി ദഹിപ്പിക്കേണ്ടതല്ല ഈ ശരീരത്തെ. സ്വന്തം ദേഹത്തെ സ്വയം ദഹിപ്പിക്കുക. അറിവുകൊണ്ട്.
വിറകുകൊണ്ടല്ല ആ ദഹനം നടക്കേണ്ടത്.
ഹരേ നാരായണ... കൃഷ്ണ..... മഹാദേവ
Comments
Post a Comment