ശനിദോഷം മാറാനുള്ള മാർഗ്ഗം:
ശനിദോഷം മാറാനുള്ള മാർഗ്ഗം:
ഹരി ഓം. ശനിദശ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി തുടങ്ങിയ ശനിദോഷങ്ങളെ നാം ഭയക്കുന്നവരാണു. ഈ കാലം പൊതുവേ എല്ലാവർക്കും ദുരിതകാലമായിരിക്കുമെന്ന് നമുക്ക് പ്രത്യക്ഷാൽ തന്നെ അനുഭവമുള്ളതുമായിരിക്കും.
ശനിദോഷം മാറാൻ നാം സാധാരണ ചെയ്യാറുള്ളത് ശാസ്താക്ഷേത്രത്തിൽ നീരാഞ്ജനം, എള്ളുതിരി കത്തിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെയാണു.
നീരാഞ്ജനത്തിനായി തേങ്ങയുടച്ച് തേങ്ങയിൽ എള്ളുതിരി കത്തിച്ച് ഉടനെ തന്നെ തിരികെടിത്തുന്ന ഒരു ക്ഷേത്രസമ്പ്രദായമാണു പൊതുവേ മിക്ക ക്ഷേത്രങ്ങളിലും കാണാനാകുന്നത്.
നമുക്ക് വീട്ടിൽ തന്നെ സ്വയം ചെയ്യാവുന്നതാണിത്.
ആദ്യം 12 എള്ളുതിരികൾ തയ്യാറാക്കിവെക്കുക. 12 ശനിയാഴ്ചയും സന്ധ്യക്ക് ഇതിൽ നിന്ന് ഓരോ തിരിയെടുത്ത് ഓം ശനൈശ്ചര്യായ നമഃ എന്ന മന്ത്രം ഉരുവിട്ടുകൊണ്ട് 12 പ്രാവശ്യം മുഖമുഴിയുക. ശേഷം ഒരു മൺചിരാതിലിൽ എള്ളെണ്ണ ഒഴിച്ച് കത്തിച്ച് വീടിന്റെ വരാന്തയിലോ പൂജാമുറിയിലോ വെയ്ക്കുക. അന്ന് ശാസ്താക്ഷേത്രത്തിൽ പോയി തൊഴുകുകയും, ഒരിക്കിലനുഷ്ഠിക്കുകയും ചെയ്താൽ സകലശനിദോഷവും മാറും. 12 ശനിയാഴ്ച ഇങ്ങനെ മുടങ്ങാതെ ചെയ്യുക. താൽപര്യമുള്ളവർക്ക് ഇത് വീണ്ടും ആവർത്തിക്കാം

Comments
Post a Comment