ദരിദ്രയോഗം
ദരിദ്രയോഗം ജാതകത്തില്‍
ഒരു ജാതകത്തില്‍ പതിനൊന്നാം ഭാവാധിപന്‍ പാപഗ്രഹങ്ങളോട് ചേര്‍ന്നോ, പാപഗ്രഹങ്ങളുടെ വീക്ഷണത്തോടുകൂടിയോ അനിഷ്ടസ്ഥാനങ്ങളായ ആറു, എട്ട്, പന്ത്രണ്ട് സ്ഥാനങ്ങളില്‍ നിന്നാല്‍ ഇത് ദരിദ്രയോഗമാണു.
ഇങ്ങനെയൊരു യോഗമുണ്ടെങ്കില്‍ എന്നും ദാരിദ്ര്യമായിരിക്കും ഫലം. കിട്ടുന്നതൊന്നും തികയാതെ കടത്തില്‍ മുഴുകി കഴിയേണ്ടതായ അവസ്ഥവരും. മാത്രമല്ല, നാവു നന്നായിരിക്കില്ല. ഇതുമൂലം പല അനര്‍ത്ഥങ്ങളും വന്നു ഭവിക്കാം. ചെവിക്ക് എന്തെങ്കിലും രോഗങ്ങളും ഉണ്ടാകാം.
ബലഹീനനായ ചന്ദ്രന്‍ പാപയോഗം ചെയ്ത് പാപ ക്ഷേത്രത്തില്‍ നില്‍ക്കുകയും പാപ ക്ഷേത്രത്തില്‍ അംശകം ചെയ്തിരിക്കുകയും ചെയ്താല്‍ ഇതും ദരിദ്രയോഗമാണു. പത്താം ഭാവാധിപനാല്‍ വീക്ഷിക്കപെട്ട് രാത്രിയില്‍ ജനിച്ചാല്‍ ഫലം സുനിശ്ചിതമാണെന്നാണു.
ബലഹീനനായ ചന്ദ്രന്‍ നീചാശകം ചെയ്താലും, അല്ലെങ്കില്‍ നീചഗ്രഹത്തോട് യോഗം ചെയ്താലും ധനക്ളേശം അനുഭവിക്കേണ്ടതായി വരും. ഇങ്ങനെ വരുമ്പോള്‍ ചന്ദ്രനു ശുഭഗ്രഹവീക്ഷണമോ, ലഗ്നാധിപബന്ധമോ വീക്ഷണമോ ഉണ്ടെങ്കില്‍ ദോഷഫലം കുറയും.
Comments
Post a Comment