ആയുധപൂജ എങ്ങിനെ നടത്തണം

ആയുധപൂജ എങ്ങിനെ നടത്തണം
ഹരി ഓം.
പുസ്തക പൂജവെയ്പ് പോലെ തന്നെയാണ് ആയുധ പൂജയും. ആയുധപൂജ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഫാക്റ്ററികൾ, പ്രസ്സ്, വർക്ക്ഷോപ്പുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മിഷ്യനുകളും അതുപോലെ പണിക്കുപയോഗിക്കുന്ന ടൂൾസുകളും മറ്റുമാണ് ആയുധങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
പുസ്തകപൂജവെയ്പ്പ് പോലെത്തന്നെ ദുർഗാഷ്ടമിദിവസം വൈകുന്നേരമാണ് ആയുധപൂജവെയ്പ്പും.
ആദ്യം സ്ഥാപനവും , മിഷ്യനറികളും അതുപോലെ മറ്റു ഉപകാരണങ്ങളുമെല്ലാം. തുടച്ച് വൃത്തിയാക്കി വെയ്ക്കുക. സ്ഥാപനത്തിൽ ശുദ്ധമായ ഒരു സ്ഥലത്ത് കിഴക്കോട്ട് ദർശനമായി ഗണപതി, സരസ്വതി, മഹാലക്ഷ്മി തുടങ്ങിയ ദേവതകളുടെ ഫോട്ടോ തറയിൽ ഒരു പീഠം വെച്ച്‌ അതിലോ അല്ലെങ്കിൽ ശുദ്ധിയുള്ള മറ്റു എന്തിലെങ്കിലുമോ വെയ്ക്കുക. ഒരു കാരണവശാലും ഇവ വെറും തറയിൽ വെയ്ക്കരുത്‌.
ഒരു നിലവിളക്ക്‌ അഞ്ചുതിരിയിട്ട കത്തിക്കണം.
ചന്ദനതിരി, സമ്പ്രാണി തുടങ്ങിയവയും കത്തിക്കുക.
ഫോട്ടോ വെയ്ക്കുമ്പോൾ നടുവിൽ സരസ്വതി, വലതുഭാഗത്ത്‌ ഗണപതി, ഇടതുഭാഗത്ത്‌ മഹാലക്ഷ്മി എന്നിങ്ങനെയായിരിക്കണം വെക്കേണ്ടത്.
ഈ മൂന്ന് മൂർത്തികൾക്കും മാലയും മറ്റു പുഷ്പങ്ങളും ചാർത്തണം.
.
ഒരു കിണ്ടിയില്‍ ശുദ്ധ ജലം നിറച്ച്‌ അതിൽ രണ്ടോ മൂന്നോ തുളസിയില ഇടുക എന്നിട്ട് വലതുകൈകൊണ്ട്‌ അടച്ചുപിടിക്കുക. അതിനുമുകളിൽ ഇടതുകൈ വെച്ച്‌
‘ഗംഗേ ച, യമുനേ ചൈവ, ഗോദാവരി സരസ്വതി, നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധം കുരു’
എന്ന മന്ത്രം ചൊല്ലി കിണ്ടിയുടെ മുരലിൽ കൂടി വലതു കയ്യിൽ അല്പം ജലം എടുത്ത് അതി കിണ്ടിയിൽ തന്നെ ഒഴിക്കുക എന്നിട്ട്
തീർത്ഥമായി സങ്കൽപിച്ച്‌ ഒരു തുളസിയിലകൊണ്ട്‌ മിഷ്യനറികളിലും അതുപോലെ മറ്റു ഉപകാരണങ്ങളുമെല്ലാം. തീർത്ഥം തെളിച്ച് ശുദ്ധിയാക്കുക.
നിവേദ്യം അർപ്പിച്ച്‌ പൂജ ചെയ്ത്‌ കർപ്പൂരം കാണിക്കണം.മിഷ്യനറികളിലും അതുപോലെ മറ്റു ഉപകാരണങ്ങളുമെല്ലാം. കർപ്പൂര ആരതി കാണിക്കണം
അടുത്ത ദിവസം രാവിലേയും വൈകീട്ടും ഇതുപോലെ പൂജചെയ്ത്‌ ആരതി ഉഴിയണം.
വിജയദശമി ദിവസം സ്ഥാപനവും ഓഫീസും, ഉപകരണ സാധന സാമഗ്രികളെല്ലാം പുഷ്പങ്ങൾ കൊണ്ടും, തോരണങ്ങൾ കൊണ്ടും അലങ്കരിക്കുക. ചന്ദനവും കുങ്കുമവും എല്ലാ സാധനസാമഗ്രികളിലും തൊടുക.
ഫോട്ടോയിലും ചന്ദനം തൊടുക. ഗണപതിയുടെയും, സരസ്വതിയുടെയും, മഹാലക്ഷ്മിയുടെയും മറ്റു ദേവതമാരുടെയും ഫോട്ടോകളിലും മറ്റും മാലകളും പുഷ്പങ്ങളും ചാർത്തുക.
വലതു വശത്തും ഇടതു വശത്തും കരിമ്പ്‌ വെയ്ക്കണം.
തുടർന്ന്, പായസം, പയർ, അവിൽ, മലർ, ശർക്കര, പഴം, മറ്റു ഇഷ്ടമുള്ള നിവേദ്യങ്ങൾ തയ്യാറാക്കി ആദ്യം ഗണപതിക്ക് തേങ്ങയുടച്ച് പൂജചെയ്യുക,
തുടര്‍ന്ന് സരസ്വതി മന്ത്രങ്ങൾ ചൊല്ലുകയും ശ്രീലളിത അഷ്ടോത്തരശതനാമാവലികൊണ്ട്‌ പുഷ്പാർച്ചന നടത്തുകയും ചെയ്യണം. തുടർന്ന് തുടർന്ന് നിവേദ്യം അർപ്പിച്ച് അതിനുശേഷം കർപ്പൂരം ആരതി കാണിച്ച്‌
‘ഹരിശ്രീഗണപതയേ നമ:
അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ:’
എന്ന് ചൊല്ലി മഹാലക്ഷ്മി , സരസ്വതി, ദുർഗ്ഗ തുടങ്ങിയ ദേവിമാർ മനസ്സിൽ ധ്യാനിച്ചുകൊണ്ടും പ്രാർത്ഥിച്ച് മിഷ്യനുകൾ പ്രവർത്തിപ്പിക്കുക .
ഹരി ഓം.

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.