ലക്ഷ്മീ പ്രീതിക്കായി അനുഷ്ഠിക്കേണ്ട ചില ചിട്ടകൾ
ലക്ഷ്മീ പ്രീതിക്കായി അനുഷ്ഠിക്കേണ്ട ചില ചിട്ടകൾ
ലക്ഷ്മിദേവി വസിക്കുന്നത് വെണ്ണയിലാണ്. അതായത് വെണ്ണയിൽ ലക്ഷ്മീ ദേവിയുടെ സാന്നിദ്ധ്യം ഉണ്ട്. അതുകൊണ്ട് ലക്ഷ്മീ ദേവിക്ക് വളരെ പ്രാധാന്യമുള്ള വെള്ളി, ചൊവ്വ ദിവസങ്ങളിൽ വീടുകളിൽ വെണ്ണ ഉരുക്കുവാൻ പാടുള്ളതല്ല.
വീട്ടിലെ ലക്ഷ്‌മി ദേവിയുടെ ഫോട്ടോയിൽ വില്വ ഇലകൾ കൊണ്ട് ലക്ഷ്മീ അഷ്ടോത്തരം ചൊല്ലി അർച്ചന ചെയ്യുക.
ലക്ഷ്മീ ദേവിയുടെ ഫോട്ടോയിലും നിലവിളക്കിലും ചന്ദനം തൊടുക. വെളുത്ത പൂക്കൾ കൊണ്ട് മാലചാർത്തുക രാവിലെയോ വൈകുന്നേരമോ (രണ്ട് നേരവും പറ്റിയാൽ വളരെ നല്ലത്) ലളിത സഹസ്രനാമം ചൊല്ലുക. പ്രത്യേകിച്ച് ചൊവ്വ, വെള്ളെ ദിവസങ്ങളിൽ .
ഈ ചിട്ടകൾ പാലിച്ചാൽ ആ കുടുംബത്തിൽ ലക്ഷ്മീ കടാക്ഷം ഉണ്ടാവും. കട ബാദ്ധ്യതകൾ ഒഴിയും, സാമ്പത്തിക അഭിവൃദ്ധി കൈവരും. വീട്ടിൽ ക്ഷേമവും ഐശ്വര്യവും വിളയാടും.
ഓം ശ്രീ മഹാദേവ്യൈ നമ:
Comments
Post a Comment