ശരീരശുദ്ധി എന്നാൽ എന്ത്‌?

ശരീരശുദ്ധി എന്നാൽ എന്ത്‌?
ഹരി ഓം.
ഓം പരമാത്മായ നമഃ
ശരീരശുദ്ധിയെന്ന്‍ പറയുന്നത്‍ വെറും മിഥ്യയാണ്‌.
ഒരിക്കലും ശരീരശുദ്ധിവരുത്തുവാൻ സാദ്ധ്യമേയല്ല.
ഏറ്റവും അശുദ്ധമായതാണ്‌ ശരീരം.
ചുരുങ്ങിയത്‍ ഒരു വര്‍ഷമെങ്കിലും നില്‍ക്കേണ്ടുന്ന കടുമാങ്ങ ഭരണിയുടെ അടപ്പ്‍ തുറന്ന്‍ കൈകൊണ്ട്‍ തൊട്ടുനോക്കുക. അടുത്ത ദിവസം രാവിലെ നോക്കിയാൽ അത്‍ മുഴുവനും കേടുവന്നിട്ടുണ്ടാവും.
രാവിലെ ഉണ്ടാക്കിയ കറി ഒന്ന്‍ കൈകൊണ്ട്‍ ചെറുതായി ഇളക്കി വെക്കുക. ഉച്ചയാകുന്നതിനു മുമ്പെ കേടുവരും.
ശരീരശുദ്ധി ഒരിക്കലും സംഭവ്യമല്ല. സങ്കല്‍പ്പത്തില്‍ മാത്രമേ അതുള്ളു.
ശരീരം പ്രകൃതിയാണു , ജഡമാണ്‌, അചേതനമാണ്‌.
അതിനാല്‍ അത്‍ ശുദ്ധമല്ല.
അചേതനത്തില്‍നിന്ന്‍ ചൈതന്യത്തിന്റെ ഉല്പത്തി ഉണ്ടാകില്ല. ചൈതന്യത്തില്‍നിന്ന്‍ ജഡോല്പത്തിയും ഉണ്ടാകില്ല. ശുദ്ധമായ ഒന്നേ ഉള്ളു, അത്‍ ആത്മസ്വരൂപമായ ബ്രഹ്മം, അഥവാ ബ്രഹ്മാംശമായ ആത്മാവ്‌ മാത്രം.
അശുദ്ധരൂപിയായ ശരീരത്തില്‍ ശുദ്ധരൂപിയായ ആത്മാവ്‌ വിളങ്ങുന്നത്‍ ജീവാത്മാവിന്‌ അനുഭവിയ്ക്കാന്‍ കഴിയുന്നില്ല. അശുദ്ധരൂപിയായ ശരീരത്തിനെ ആശ്രയിച്ച്‍ അതിനെത്തന്നെ അത്മവിചാരം ചെയ്താല്‍ അശുദ്ധിയില്‍ ശുദ്ധത്ത്വം പ്രശോഭിയ്ക്കും.
അശുദ്ധിയായ ശരീരത്തിനെ ആത്മവിചാരത്തിലൂടെ നശിപ്പിയ്ക്കാം. പ്രാരബ്ധകര്‍മ്മങ്ങള്‍ക്കായിക്കൊണ്ട്‍ ഈ അശുദ്ധരൂപിയായ ശരീരത്തിനെ എറിഞ്ഞുകൊടുത്ത്‍ ശുദ്ധബുദ്ധമുക്തസ്വരൂപമായ അത്മതത്ത്വത്തില്‍ രമിക്കുക. അവന്‍ പരമമായ ശുദ്ധരൂപം കൈവരിക്കുന്നു.
ഗംഗാജലത്തിൽ കുളിച്ചാലോ വാസനതൈലങ്ങ തേച്ചുകുളിച്ചാലൊ, ഭസ്മവും ചന്ദനാധികൾ ലേപനം ചെയ്തതുകൊണ്ടൊന്നും ശരീരൂദ്ധി കൈവരുന്നില്ല. വെറുതെ സങ്കൽപ്പിക്കാമെന്നു മാത്രം.
ശരിയായ ദേഹശുദ്ധി അഥവ ശരീരശുദ്ധി ശരീരത്തെ അറിയലാണു. സ്വ ആത്മാവിനെ അറിയലാണു ആ അറിവിൽ ശരീരത്തിൽ അഴുക്കുപോലെ അടിഞ്ഞുകൂടിയിട്ടുള്ള കാമ ക്രോധ, ലോഭ മോഹ മദ മാത്സര്യാധികൾ നീങ്ങിയാൽ അതാണു ശരീരശുദ്ധി.
അറിവു നേടുക.. ആത്മവിചാരം ചെയ്യുക, നിത്യവും ദേഹശുദ്ധിവരുത്തുക.
ഓം പരമാത്മായ നമഃ

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.