ജാതകം എന്നു പറയുന്നത്‌ നിങ്ങളുടെ പാസ്ബുക്കാണു

ഹരി ഓം.
ജാതകം എന്നു പറയുന്നത്‌ നിങ്ങളുടെ പാസ്ബുക്കാണു.
അതായത്‌ നിങ്ങളുടെ നിക്ഷേപങ്ങളുടെ കണക്കുപുസ്തകം.
ബാങ്കില്‍ നാം പണം നിക്ഷേപിച്ചാല്‍ നമുക്ക്‌ ബാങ്കില്‍ നിന്ന്‌ ഒരു പാസ്ബുക്ക്‌ തരും. അതില്‍ നമ്മുടെ നിക്ഷേപത്തിണ്റ്റെ കണക്കുകള്‍ കാണാം.
ഇവിടെ ജാതകം എന്ന പാസ്ബുക്കില്‍ കര്‍മ്മഫലങ്ങളാകുന്ന കണക്കാണുള്ളത്‌.
ബാങ്കിലെ നിക്ഷേപത്തെ കുറിച്ച്‌ നാം ബോധവാന്‍മാരായിരിക്കുന്നതുപോലെ നമ്മുടെ കര്‍മ്മഫലങ്ങളാകുന്ന കണക്കുകളെ കുറിച്ചും നാം ബോധവാന്‍മാരായിരിക്കണം.
ജന്‍മജന്‍മാന്തരങ്ങളായി നിങ്ങള്‍ ആര്‍ജിച്ച കര്‍മ്മഫലങ്ങളുടെ കണക്കാണു നിങ്ങളുടെ ജാതകത്തില്‍ കാണുന്ന ഗ്രഹനിലനില.
കര്‍മ്മഫലങ്ങളാകുന്ന ആ കണക്കുകളെ കുറിച്ച്‌ നാം നിശ്ചയമായും അറിഞ്ഞിരിക്കണം.
രോഗം വന്നാല്‍ നാം ഡോക്ടറെ കാണുന്നു. അദ്ദേഹം പരിശോദിച്ച്‌ വേണ്ടതായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തരുന്നു. നമ്മുടെ രോഗം സുഖപ്പെടുകയും ചെയ്യുന്നു. എന്തുകൊണ്ടാണു നാം ഡോക്ടറെ കാണുന്നത്‌. നമുക്ക്‌ നമ്മുടെ ശരീരത്തെ കുറിച്ചും ചികിത്സാരീതിയെകുറിച്ചുമൊന്നും അറിയാത്തതു കൊണ്ടാണു അത്‌ അത്‌ പഠിച്ച ഒരാളെ സമീപിക്കുന്നത്‌.
നിങ്ങള്‍ ഒരു വ്യാപാരസ്ഥാപനം നടത്തുന്നു എന്നു വിചാരിക്കുക. വിറ്റുവരവിണ്റ്റെയും, സ്റ്റൊക്കിണ്റ്റേയും, ബാങ്ക്‌ വായ്പ, നിക്ഷേപം, കിട്ടാനുള്ളത്‌, നികുതി തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ ക്റ്‍ത്യമായ ഒരു കണക്ക്‌ നമുക്കുണ്ടായിരിക്കണം. കണക്കു പിഴച്ചാല്‍ നാം എന്തു ചെയ്യും. ഒരു അക്കൌണ്ടിണ്റ്റേയോ ചാര്‍ട്ടേഡ്‌ അക്കൌണ്ടണ്റ്റേയോ സഹായം തേടും. ഇതുപോലെ നമ്മുടെ ജീവിതത്തിണ്റ്റെ കണക്കുകള്‍ പിഴക്കുമ്പോഴാണു നാം ഒരു ജ്യോതിഷിയുടെ അടുത്തേക്ക്‌ പോകുന്നത്‌.
ഒരു യാഥാര്‍ത്ഥ ജ്യോതിഷി നിങ്ങളുടെ ജാതകം പരിശോദിക്കുന്നു. എന്താ പരിശൊദിക്കുന്നത്‌? നിങ്ങളുടെ കര്‍മ്മങ്ങളുടെ കണക്കു പുസ്തകം. വ്യക്തമായ ഒരു ദിശാബോധം അഥവാ മാര്‍ഗ്ഗനിര്‍ദ്ദേശം നിങ്ങള്‍ക്കു നല്‍കുന്നു. അതനുസരിച്ച്‌ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോയാല്‍ ജീവിതത്തിണ്റ്റെ കണക്കുകള്‍ പിഴയ്ക്കാതെ ശിഷ്ടകാലം തിരിച്ചറിയലുകള്‍ ഉള്‍കൊണ്ടുകൊണ്ട്‌ , സമാധാനപൂര്‍ണ്ണമായ ധന്യമായ ഒരു ജീവിതം നയിച്ച്‌ ഒടുവില്‍ ഈ ശരീരം വിട്ട്‌ അടുത്ത്‌ ജന്‍മത്തിലേക്കു പോകാം.

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.