ധനലാഭം
ധനലാഭം ഒരാളുടെ ജീവിതത്തില്‍ അയാള്‍ക്കുണ്ടാകുന്ന ധനാഭിവ്റ്‍ദ്ധിയേയും അതുപോലെ ധനനാശത്തേയും ജാതകപ്രകാരമുള്ള ഗ്രഹനിലകൊണ്ടും അതുപോലെ പ്രശ്നാരൂഡം കൊണ്ടും നിരൂപിക്കാന്‍ സാധിക്കും. അചാര്യണ്റ്റെയെടുത്ത് ജാതകം പരിശോദിക്കാന്‍ വരുന്നവരില്‍ പലരു ചോദിക്കും ധനഭാഗ്യാധികള്‍ ഉണ്ടാകാനുള്ള യോഗമുണ്ടോ എന്നൊക്കെ. ലഗ്നത്തിലേക്ക് സൂര്യന്‍ വീക്ഷിച്ചാല്‍ ആ ജാതകനു പിത്റ്‍സ്വത്ത് ലഭിക്കും എന്ന് നിസംശയം പറയാം. ഇനി ചന്ദ്രനാണു വീക്ഷിക്കുന്നത് എങ്കില്‍ ആ ജാതകന്‍ വിദേശത്തുപോയി ധാരാളന്‍ ധനം സംബാദിക്കും. മറ്റുള്ളഗ്രഹങ്ങള്‍ക്ക് രണ്ട്, പതിനൊന്ന്, ഒമ്പതു, പത്ത് ഭാവാധിപത്യം ഉണ്ടായി ലഗ്നത്തേയോ രണ്ടാം ഭാവത്തേയോ നോക്കിയാലും ആ ഗ്രഹങ്ങളുടെ കാരകത്വത്തെ കൊണ്ട് ധനലാഭം ഉണ്ടാകും. ഉദാഹരണം ചൊവ്വയാണെങ്കില്‍ ഭൂമി മുഖേന. ലഗ്നാധിപന്‍ ലഗ്നത്തില്‍ തന്നെ നിന്നാല്‍ ധനവാനാകും. രണ്ടും പതിനൊന്നും ഭാവാധിപന്‍മാര്‍ അതാത് ഭാവങ്ങളില്‍ നിന്നാലും ധനവാനാകും. രണ്ടാം ഭാവാതിപന്‍ പതിനൊന്നില്‍ നിന്നാലും ധനവനാകും. രണ്ടും പതിനൊന്നും ഭാവാധിപന്‍മാര്‍ അവരവരുടെ ഉച്ചരാശികളിലോ, സ്വക്ഷേത്രങ്ങളിലോ നിന്നാലും ധനവാനാകും. ഇനി രണ്ടാം ഭാവാധിപനോ, പതിനൊന്നാം ഭാവാധിപനോ ലഗ്നത്തില്‍ നിന്നാലും ധനവാനാകും. ലഗ്നാധിപനു രണ്ടു പതിനൊന്നും ഭാവാധിപന്‍മാരുടെ യോഗദ്റ്‍ഷ്ടികളും കേന്ദ്രഭാവ സ്ഥിതികളും വന്നാലും ധനവാനാകും.
ഇനി എപ്പോഴാണു ധനം ലഭിക്കുക എന്നു നോക്കാം. രണ്ടും പതിനൊന്നും ഭാവങ്ങളില്‍ നില്‍ക്കുന്ന ഗ്രഹം, അവിടേക്ക് ദ്റ്‍ഷ്ടിചെയ്യുന്ന ഗ്രഹങ്ങള്‍ ലഗ്നാധിപന്‍ ഇവരുടെ ദശാകാലങ്ങളിലും അപഹാരകാലങ്ങളിലും ധനം ലഭിക്കും. വ്യാഴം ചാരവശാല്‍ രണ്ടും പതിനൊന്നും ഭാവങ്ങളിലൂടെ സഞ്ചരിക്കുന്ന കാലത്തും ധനാഭിവ്റ്‍ദ്ധി പ്രതീക്ഷിക്കാം. രണ്ടാം ഭാവാധിപനും പതിനൊന്നാം ഭാവാധിപനും ബലമുണ്ടെങ്കില്‍ ഈ ഗ്രഹങ്ങള്‍ നില്‍ക്കുന്ന രാശികളില്‍ ചാരവശാല്‍ വ്യാഴം സഞ്ചരിക്കുന്ന കാലത്തും ധനവരവുണ്ടായിരിക്കും.
ണ്ടാം ഭാവാധിപനു ബലമുണ്ടായിരിക്കുകയും ആ ഗ്രഹം ലഗ്നത്തില്‍ നില്‍ക്കുകയും ചെയ്താല്‍ സ്വന്തം പരിശ്രമം കൊണ്ടായിരിക്കും ധനാഭിവ്റ്‍ദ്ധി കൈവരിക്കുക. രണ്ടാം ഭാവാധിപന്‍ രണ്ടില്‍ തന്നെ നിന്നാല്‍ അല്ലെങ്കില്‍ പതിനൊന്നാം ഭാവാധിപന്‍ രണ്ടിലോ നാലിലോ നിന്നാല്‍ ആ ജാതകനു തറവാട്ടു സ്വത്തു ലഭിക്കും. രണ്ടോ, പതിനൊന്നോ ഭാവാധിപന്‍മാര്‍ ബലവാന്‍മാരായി മൂന്നിലാണു നില്‍ക്കുന്നതെങ്കില്‍ സഹോദരര്‍ മുഖേന ധനലാഭം . ഇനി പത്തിലാണു നില്‍ക്കുന്നതെങ്കില്‍ ചെയ്യുന്ന തൊഴിലിലൂടെയുള്ള ധനലാഭം, ഏഴില്‍ നിന്നാല്‍ ഭാര്യവഴി ധനലാഭം ഉണ്ടാവും.
ലഗ്നാല്‍ രണ്ടില്‍ നില്‍ക്കുന്ന ചന്ദ്രനെ ശുക്രന്‍ വീക്ഷിച്ചാല്‍ ആ ജാതകന്‍ ദാനശീലനായിരിക്കും. ബുധനാണു വീക്ഷിക്കുന്നതെങ്കില്‍ ധനത്തിനു ഒരിക്കലും മുട്ടുവരില്ല
Comments
Post a Comment