പാപസാമ്യം

പാപസാമ്യം
സ്ത്രീ ജാതകത്തിൽ ലഗ്നാലോ ചന്ദ്രാലോ ശുക്രാലോ 1,2,4,7,8,12 ഭാവങ്ങളിൽ നിൽക്കുന്ന പാപ ഗ്രഹങ്ങൾക്ക്‌ പകരം പുരുഷ ജാതകത്തിലും ലഗ്നാലോ ചന്ദ്രാലോ ശുക്രാലോ 1,2,4,7,8,12 ഭാവങ്ങളിൽ പാപ ഗ്രഹങ്ങൾ നിന്നാൽ അതിനെ പാപ സാമ്യം എന്നു പറയുന്നു.
ദമ്പതിമാർ തമ്മിലുണ്ടാകുന്ന പരസ്പര ആശ്രയത്വം അവരുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നു
സ്ത്രീ ജാതകത്തിൽ പാപം അല്പം കുറയുന്നത് നന്ന്.പൊരുത്ത നിരൂപണത്തിൽ പാപ സാമ്യ ചിന്ത വളരെ പ്രധാനപ്പെടുന്നതാണ്.
ലഗ്ന ബലം ചന്ദ്ര ബലം മറ്റു പാപ സ്ഥാനങ്ങളിൽ ഉള്ള ഗ്രഹ സ്ഥിതികൾ പാപ ഗ്രഹങ്ങൾക്കുള്ള ശക്തി മുതലായവ പരിശോധിച്ച് നിർണയം നടത്തണം.
സ്ത്രീ ജാതകത്തിൽ ഏഴിലോ എട്ടിലോ പാപ ഗ്രഹം നിന്നാൽ പുരുഷ ജാതകത്തിൽ എഴിൽ പാപി നിന്നാൽ പരിഹാരമാകും.
സ്ത്രീ ജാതകത്തിൽ 7 ഭർത്താവിനെയും 8 ഭർത്താവിന്റെ ആരോഗ്യത്തേയും ആയുസ്സിനേയും അഥവാ സ്ത്രീയുടെ താലി ഭാഗ്യത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.
പുരുഷ ജാതകത്തിൽ 7 ഭാര്യാ സ്ഥാനവും 8 സ്വന്തം ആയുസ്സുമാണ് കാണിക്കുക.

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.