ഗ്രഹങ്ങളുടെ ബലം
ഗ്രഹങ്ങളുടെ ബലം
പാപഗ്രഹമായാലും, ശുഭഗ്രഹമായാലും ആ ഗ്രഹങ്ങള്‍ക്ക് കേന്ദ്രഭാവങ്ങളായ ലഗ്നം, 4, 7, 10 ഭാവസ്ഥിതി ഉണ്ടെങ്കില്‍ ആ ഗ്രഹങ്ങള്‍ക്ക് ആധിപത്യമുള്ളഭാവത്തിനും, അവയുടെ കാരകത്വങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ക്കും പൂര്‍ണ്ണമായ ബലമുണ്ട്. ഇത് ഈ ഗ്രഹങ്ങളുടെ സ്വക്ഷേത്രമോ, ഉച്ചരാശിയോ ആണെങ്കില്‍ ഫലം ഇരട്ടിക്കും.
ത്രികോണരാശികളായ 5, 9 ഭാവങ്ങളില്‍ ആണെങ്കില്‍ മുക്കാല്‍ ബലമുണ്ട്.
പണപരാശികളായ 2, 8, 11 ഭാവങ്ങളില്‍ നില്‍ക്കുമ്പോള്‍ പകുതിബലവും,
അപോക്ളിമ രാശികളായ 3, 6, 12 നിന്നാല്‍ കാല്‍ ബലമേ ഉണ്ടായിരിക്കുകയുള്ളു. പക്ഷെ ഉച്ച, സ്വക്ഷേത്രങ്ങളാണെങ്കില്‍ പൂര്‍ണ്ണബലമായിരിക്കുമെന്നും ഓര്‍ക്കണം. ഹരി ഓം
Comments
Post a Comment