വേധ പൊരുത്തം കണ്ടുപിടിക്കുന്ന വിധം

വേധ പൊരുത്തം കണ്ടുപിടിക്കുന്ന വിധം
വേധമുള്ള നക്ഷത്രങ്ങള്‍
അശ്വതി - തൃക്കേട്ട
ഭരണി - അനിഴം
തിരുവോണം - തിരുവാതിര
വിശാഖം - കാ൪ത്തിക
ചോതി - രോഹിണി
മൂലം - ആയില്യം
മകം - രേവതി
പൂയ്യം - പൂരാടം
പുണ൪തം - ഉത്രാടം
ഉത്രട്ടാതി - പൂരം
അത്തം - ചതയം
പൂരോരുട്ടാതി - ഉത്രം
മേല്‍ എഴുതിയ ഈരണ്ടു നക്ഷത്രങ്ങള്‍ക്കു തമ്മിലും
അവിട്ടം - മകീര്യം - ചിത്ര
എന്നീ മൂന്നു നക്ഷത്രങ്ങള്‍ക്കു തമ്മിലും വേധമുണ്ട്. വേധമുള്ള ആ നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീപുരുഷന്മാ൪ തമ്മില്‍ നടത്തുന്ന വിവാഹം അശുഭപ്രദമാകുന്നു.
ഗൃഹാരംഭത്തിനുള്ള മുഹൂ൪ത്തവിധിയില്‍ മറ്റൊരു വേധവും നിഷേധിച്ചിട്ടുണ്ട്. ആ വേധവ൪ഗ്ഗത്തില്‍പ്പെട്ട നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീപുരുഷന്മാ൪ തമ്മില്‍ വിവാഹം ചെയ്യുന്നതും അശുഭകരമാണെന്ന് ചില ആചാര്യന്മാ൪ക്ക് അഭിപ്രായമുണ്ട്. നക്ഷത്രങ്ങളുടെ ഭൂതം, പക്ഷി, മൃഗം മുതലായവകൊണ്ടുള്ള മറ്റു വിവാഹയോഗങ്ങളെക്കൂടി ചിന്തിക്കേണ്ടതാണ്. അതെല്ലാം അപ്രധാനമാകയാല്‍, ഇവിടെ പറഞ്ഞ പൊരുത്തങ്ങളെല്ലാം ചിന്തിച്ചതിന്നുശേഷം മാത്രം വേണമെങ്കില്‍ ചിന്തിച്ചാല്‍ മതിയാവുന്നതാണ്.
അശ്വം ചോത്യാതിരാമൂലം
മകം ചതയമീയിവ
നന്നാല്‍ മടക്കി നീ൪ത്തുമ്പോള്‍
ഒന്നില്‍ വന്നവ വേധമാം.
അശ്വതി മുതല്‍ നാല് നക്ഷത്രങ്ങള്‍ വിരല്‍ മടക്കുകയും, ചോതി മുതല്‍ നിവ൪ത്തുകയും, അതുപോലെ തിരുവാതിര തൊട്ട് മടക്കുകയും മൂലം തൊട്ടു നിവ൪ത്തുകയും പിന്നെ മകം തൊട്ടു മടക്കി ചതയം തൊട്ടു നിവ൪ത്തുക എന്ന് സാരം.
നാളെ : ആയവ്യയ പൊരുത്തം

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.