രക്ഷക്കായി ധരിക്കാറുള്ള വിധിപ്രകാരം

രക്ഷക്കായി ധരിക്കാറുള്ള വിധിപ്രകാരം തയ്യാറാക്കിയ യന്ത്രങ്ങളേയും അല്ലെങ്കില്‍ അതുപോലുള്ള കാര്യങ്ങളേയൊക്കെ ചില മൂഡന്‍മാര്‍ വിമര്‍ശിക്കാറുണ്ട്‌.
പ്രപഞ്ചസ്റ്‍ഷ്ടിയുടെ ആദിശബ്ദങ്ങള്‍ മുതല്‍ ഉപാസനാദേവതയുടെ ചൈതന്യം വരെ ഉള്‍കൊള്ളുന്ന രൂപങ്ങളാണൂ യന്ത്രങ്ങള്‍.
അതിസൂക്ഷ്മവും അതിശക്തവുമായ മന്ത്രങ്ങളാല്‍ ബന്ധിതമാണിവ എന്ന്‌ വിമര്‍ശിക്കുന്നവര്‍ക്കറിയില്ല. കണ്ണുകൊണ്ട്‌ കാണുന്നതുമാത്രമേ ഇവര്‍ക്ക്‌ വിശ്വാസമുള്ളു. പടര്‍ന്നു പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വലിയൊരു അരയാല്‍, അതിണ്റ്റെ താഴെ വീണ്ടുകിടക്കുന്ന അതിണ്റ്റെ പഴം, അതു നടുവേ പിളര്‍ന്നാല്‍ കടുകുമണിയേക്കാള്‍ ചെറുതായ ധാരളം കുരുക്കള്‍ കാണാം അതില്‍ നിന്ന്‌ ഒന്നെടൂത്ത്‌ അതിനേയും നടുവേ പിളര്‍ന്നാല്‍ നമുക്ക്‌ ഒന്നും കാണാന്‍ സാധിക്കില്ല. പക്ഷെ അതില്‍ വലിയൊരു അരയാല്‍ വ്റ്‍ക്ഷം അതിസൂക്ഷ്മമായി കിടപ്പുണ്ട്‌. നമുക്കത്‌ കാണാന്‍ സാധിക്കുന്നുണ്ടോ? ഇല്ല. എന്നാല്‍ അതാണു വലിയൊരു വ്റ്‍ക്ഷമായി പരിണമിക്കുന്നത്‌.
ഇതുപോലെ ഈ പ്രപഞ്ചത്തിലെ സകലതിനും സ്ഥൂലം, സൂക്ഷ്മം, കാരണ എന്നീ മൂന്ന്‌ ഘടകങ്ങള്‍ ഉണ്ട്‌. സ്ഥൂലമായി കാണുന്നത്‌ മാത്രമല്ല. അതിനൊരു കാരണമുണ്ട്‌. കാരണമിലാതെ കാര്യമുണ്ടാവില്ലല്ലോ. കാരണത്തിനും ഒരു സൂക്ഷ്മതലമുണ്ട്‌. ഇത്‌ എന്താണെന്ന്‌ അന്വേഷിക്കണം. അപ്പോഴാണു ആ ദൈവീകശക്തിയെ നാം അറിയുന്നത്‌.
യന്ത്രങ്ങളായാലും മന്ത്രങ്ങളായാലും ഒന്നും അന്ധവിശ്വാസമല്ല.
എന്തെങ്കിലും കുത്തികുറിച്ച ചെമ്പുതകിടും ഒരു യന്ത്രം വരച്ച്‌ , വിധിപ്രകാരം ജപിച്ച്‌ സിദ്ധിവരുത്തിയ ചെമ്പുതകിടം മുന്നില്‍ വെച്ചിട്ട്‌ ഇന്ന്‌ വിപണിയില്‍ ലഭ്യമാകുന്ന :എനര്‍ജി ഡെന്‍സിറ്റി റാഡ്‌" ഉപയോഗിച്ചുകൊണ്ട്‌ അതില്‍ അടങ്ങിയിരിക്കുന്ന എനര്‍ജിയെ നമുക്ക്‌ അളക്കാന്‍ സാധിക്കും. ക്രില്യന്‍ ക്യാമറകൊണ്ടും നമുക്ക്‌ എനര്‍ജി അളക്കാം. ഇതൊന്നും നോക്കാതെയാണു വിമര്‍ശിക്കുന്നത്‌. ഇന്നലെ സാരസ്വഘ്റ്‍തം നെയ്യിനെകുറിച്ചുള്ള ഒരു പോസ്റ്റ്‌ ഇവിടെ ഇട്ടതിനു ചിലര്‍ വിമര്‍ശന ബുദ്ധിയോടെ കമണ്റ്റുകള്‍ എഴുതിയതുകണ്ടു. കോട്ടക്കല്‍, തെക്കാട്‌ മൂസ്‌ ആര്യവൈദ്യഫാര്‍മസി, തുടങ്ങിയ എല്ലാ പ്രമുഖ ആയുര്‍ വേദ മരുന്നു കമ്പനികളും സാരസ്വഘ്റ്‍തം നെയ്യ്‌ തയ്യാര്‍ ചെയ്യുന്നുണ്ട്‌. ബുദ്ധിവികാസത്തിനുള്ള ഔഷധകൂട്ടുകളാണു ഇതില്‍ അടങ്ങിയിട്ടുള്ളത്‌. ഇതിനെ ജപിച്ച്‌ സിദ്ധിവരുത്തുക കൂടി ചെയ്താല്‍ ഇതിനു ശക്തികൂടും. ആയുര്‍ വേദ മരുന്നുകളില്‍ പോലും പലമരുന്നുകളും ആയിരം ഉരു ജപിച്ചത്‌, പതിനായിരം ഉരു ജപിച്ചത്‌ എന്നിങ്ങനെ നമുക്ക്‌ കാണാന്‍ സാധിക്കും. ഇതൊന്നു ശരിയല്ല എന്നാണോ പറയുന്നത്‌?
ജീവന്‍, പ്രാണന്‍, ശക്തി, നേത്രം, ഗോത്രം, യന്ത്രഗായത്രി, മന്ത്രഗായത്രി, പ്രാണപ്രതിഷ്ട, ഭൂതബീജം, ദിക്ബാലബീജം, എന്നീ ഘടകങ്ങള്‍ ചേര്‍ന്നതാണു യന്ത്രങ്ങള്‍. ഇതൊന്നും ആധുനിക ലോകത്തിണ്റ്റെ സ്റ്‍ഷ്ടിയല്ല. പുരാതന തന്ത്രിക-മാന്ത്രിക ഗ്രന്ഥങ്ങളില്‍ വളര വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുള്ളതാണു. ഭാരതീയ റ്‍ഷീശ്വരന്‍മാര്‍ 'വായിക്ക്‌ തോന്നിയത്‌ കോതക്ക്‌ പാട്ട്‌' എന്നതുപോലെ വെറുതെ കുറെ പൊട്ടതരങ്ങള്‍ എഴുതിവെച്ചതല്ല. വിമര്‍ശനം നല്ലതാണൂ. പക്ഷെ ആരെങ്കിലും വിമര്‍ശിക്കുന്നതു കണ്ടിട്ട്‌ അതേപോലെ അനുകരിക്കുകയല്ല വേണ്ടത്‌. ഹരി ഓം.

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.