ജ്യോതിഷത്തിന്റെ വേദാഗത്വവും ശാസ്ത്രീയതയും

ജ്യോതിഷത്തിന്റെ വേദാഗത്വവും ശാസ്ത്രീയതയും
അനാദി എന്നു വിശ്വസിക്കുന്ന വേദത്തിനോളം തന്നെ അതിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വേദാംഗ ങ്ങള്‍ക്കും പ്രാധാന്യം കാണുമല്ലോ. വേദത്തെ ഒരു പുരുഷനായി സങ്കല്‍പ്പിച്ചാല്‍ അതൊടൊ പ്പം തന്നെ വേദാംഗ സൃഷ്ടിയും സംഭവി ച്ചതായി അംഗീകരിക്കേണ്ടി വരും
ജ്യോതിഷം, കല്പം, നിരുക്തം, ശിക്ഷ, വ്യാകരണം, ഛന്ദസ്സ് എന്നിങ്ങനെ 6 അംഗ ങ്ങളോടുകൂടിയാണ് വേദസൃഷ്ടി എന്നര്‍ത്ഥം.
അതില്‍ വേദജ്ഞാനത്തിനു അഥവാ വൈദീക പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നതിനു വേദാംഗ ങ്ങളുടെ പ്രവര്‍ത്തനവും ശരിയായ വണ്ണം ആകണമല്ലോ? മേല്‍പ്പറഞ്ഞ ഓരോ അംഗ ങ്ങള്‍ക്കും പ്രവര്‍ത്തനരംഗ ങ്ങളില്‍ അതിന്‍റെതായ പ്രധാന്യം കല്‍പ്പിക്കപ്പെടുന്നുവെങ്കിലും വേദം പുരുഷന്റെ കണ്ണുകളുടെ സ്ഥാനമാണ് മഹര്‍ഷിശ്വരന്മാര്‍ ജ്യോതിഷ ത്തിന് നല്‍കപ്പെട്ടിരിക്കുന്നത്.
അതുകൊണ്ട് തന്നെ മറ്റംഗങ്ങളെക്കാളും ജ്യോതിഷം പ്രവര്‍ത്തന വിഷയത്തില്‍ അധികം പ്രാധാന്യമര്‍ഹിക്കുന്നു എന്ന് മനസ്സിലാക്കാം.
എന്നാല്‍ ഇന്ന്! സാധാരണയായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ജ്യോതിഷമല്ല വേദാംഗ ജ്യോതിഷം. തീര്‍ത്തും വിഭിന്നമായ ഒരു ശാസ്ത്രമാണെന്ന ഒരു വാദഗതി നിലനില്‍ക്കുന്നുണ്ട്.
അത് യുക്തിസഹമല്ല. എന്തുകൊണ്ടെന്നാല്‍ വൈദീക കാലം മുതല്‍ ജ്യോതിഷം അടക്കമുള്ള വേദാംഗങ്ങളില്‍ ഓരോന്നിനും കാലാന്തരത്തില്‍ വന്നുചേര്‍ന്ന നിരീക്ഷണ, ഗവേഷണ ഫലമായി സ്വതന്ത്ര ശാസ്ത്രശാഖകളായി വികസിക്കുകയും സാധാരണ ലൗകീക പ്രപഞ്ച ജീവിതത്തിന് ഉപയുക്തമായ രീതിയില്‍ അതുകള്‍ വ്യവഹരിക്കപ്പെടുകയും ചെയ്തതാണെന്ന്! മനസിലാക്കുവാന്‍ സാധിക്കും.
ഇത്തരം കാര്യങ്ങള്‍ക്കൊന്നും അഭിപ്രായഭിന്നതക്ക് അവകാശമില്ല. എന്നാല്‍ ആധുനിക കാലത്ത് ജ്യോതിശാസ്ത്രത്തില്‍ (വാനനിരീഷണം മുതലായവയില്‍) അനവധി പുരോഗമനങ്ങളും, നൂതന കണ്ടുപിടുത്തങ്ങളും വന്നു എന്നാല്‍ നിര്‍ഭാഗ്യവശാലും ഉപകരണ സഹായത്തോടെ വികസിക്കാനാവാത്തതും ആയ അതിന്റെ ഫല വിഭാഗത്തില്‍ കാര്യമായ കണ്ടുപിടുത്തങ്ങളോ, കാലോചിതമായി വരുത്തേണ്ടാതായ പരിവര്‍ത്തനങ്ങളോ വന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ്.
1)വിവാഹ വിഷയത്തില്‍ ചൊവ്വാദോഷം, ശുദ്ധജാതകം, ദോഷജാതകം മുതലായവകളും.
2) ചില നക്ഷത്രങ്ങളില്‍ ജനനം സംഭവിച്ചാല്‍ ആ കുഞ്ഞിനെ സംബന്ധിച്ചുള്ള ചില തെറ്റിദ്ധാരണകള്‍.
3) അതുപോലെത്തന്നെ ചില ദിനങ്ങളില്‍ മരണം സംഭവിച്ചാല്‍ അനുബന്ധജനങ്ങളില്‍ പരത്തുന്ന ചില തെറ്റിധാരണകള്‍.
4) ജാതകവും പ്രശ്‌നശാസ്ത്രവും ശരിയായി ചിന്തിക്കാതെ സര്‍വ്വതിനും ‘ധര്‍മ്മ ദൈവത്തെ ‘ കുറ്റപ്പെടുത്തുന്ന രീതി.5) സര്‍വ്വതിനും ‘ശത്രുദോഷം’ ഒരു കാരണമാക്കല്‍
6) പരിഹാരപ്രവര്‍ത്തനങ്ങള്‍ എന്ന പേരിലുള്ള ചൂഷണങ്ങള്‍.
മുതലായവയെല്ലാം വേണ്ട രീതിയില്‍ ശാസ്ത്രം ശാസ്ത്രീയമായി അഭ്യസിക്കാതെ കേവലം ധന സമ്പാദനം എന്ന ലക്ഷ്യം മാത്രം വെച്ചുകൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി സമൂഹത്തില്‍ സംഭവിക്കുന്ന വിപത്തുകലാണ്.

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.