ജാതകവും ജീവിതവിജയത്തേയും കുറിച്ച്‌ ലളിതമായി പറഞ്ഞുതരാമൊ?

ആചാര്യജിക്ക്‌ പ്രണാമം, എത്രതന്നെ കഷ്ടപെട്ടാലും വിധി എന്താണോ അതുപോലെയല്ലെ വരൂ ആചാര്യ ജി. ജാതകവും ജീവിതവിജയത്തേയും കുറിച്ച്‌ ലളിതമായി പറഞ്ഞുതരാമൊ?
സുനന്ദ കീഴ്പാടം
ഹരി ഓം. അതി ഗംഭീരമായ ചോദ്യം. ജാതകം ജീവിതവിജയത്തിനു സഹായമേകുംവിധം ദിശാബോധം നൽകുന്ന ഒരു സഹായകഘടകമാണു. വിധി മാത്രമല്ല, സ്വന്തം തീരുമാനങ്ങളും, തിരഞ്ഞെടുപ്പുകളും, കർമ്മങ്ങളും വിധിക്കു തുല്യം പ്രാധാന്യമുള്ളവയാണു. സ്വന്തം അർപ്പണബോധം, സ്ഥിരോത്സാഹം, ശുഭാപ്തിവിശ്വാസം, ഇച്ഛാശക്തി, ആത്മധൈര്യം എന്നിവയെകൂടി ആശ്രയിച്ചാണു ജീവിതവിജയം നിലകൊള്ളുന്നത്‌. വിധിക്കും തുല്യപ്രാധാന്യമാണെന്നു തിരിച്ചറിവു മനസ്സിൽ സൂക്ഷിക്കുന്നതും തീർച്ചയായും ജീവിത വിജയത്തിനു സഹായകമാണു.
സ്വന്തം കഴിവുകളേയും കഴിവുകേടുകളേയും കുറിച്ച്‌ മനസ്സിലാക്കാനും, കഴിവുകൾക്ക്‌ കൂടുതൽ മിഴിവേകാനും, കഴിവുകേടുകളെ അതിജീവിക്കാനും ജാതകം ഉപയോഗപ്രദമാണു. ഇതാണു വാസ്തവത്തിൽ ജ്യോതിഷം. നിർഭാഗ്യവശാൽ ചിലരിതിനെ വികൃതമാക്കിവെച്ചിരിക്കുകയാണു എന്നതാണു ഏറേ ദു:ഖകരം.

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.