പിതൃ-മാതൃ ശാപബാധ
പിതൃ-മാതൃ ശാപബാധ
കുടുംബപുരോഗതി പൂര്‍ണ്ണമായും ഇല്ലാതാകുന്നതാണ്.സ്വന്തം വീട്ടിലെ കുട്ടികള്‍ യാതൊരു കാരണവുമില്ലാതെ അലസത പ്രകടിപ്പിക്കുക, പഠനം നിസ്സാരമായി കരുതുക തുടങ്ങിയവ കാണുന്നുവെങ്കില്‍ കുടുംബനാഥനോ ഭാര്യയ്‌ക്കോ പിതൃ-മാതൃ ശാപ ബാധയുണ്ടോയെന്ന് പരിശോധിക്കണം.
വീട്ടില്‍ പണം ഒട്ടും തികയാത്ത അവസ്‌ഥ സ്‌ഥിരമായി വന്നാലും കാരണം ഇതുതന്നെയാകാം. പരിഹാരമായി മാതാപിതാക്കള്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ അവരെ ശുശ്രൂഷിച്ച് പ്രീതി വരുത്തണം.നമ്മുടെ സ്‌ഥൂല ശരീരത്തിനുള്ളില്‍ ഒരു സൂക്ഷ്‌മ ശരീരമുണ്ട്. ഇതിനെ നാം നമ്മുടെ അറിവനുസരിച്ച് ആത്മാവെന്നും ജീവനെന്നും മറ്റും വിളിക്കുന്നു. നാം ഓരോ ജന്മത്തിലും ചെയ്യുന്ന പ്രവൃത്തികളുടെ ഫലം ബാധിക്കുന്നത് ഈ സൂക്ഷ്‌മ ശരീരത്തെയാണ്.
കര്‍മ്മഫലമനുസരിച്ച് ആത്മാവിന് മോക്ഷമോ, പുനര്‍ജന്മമോ ലഭിക്കുന്നു. പരമാത്മാവില്‍ വിലയം പ്രാപിച്ച ആത്മാവ് പിന്നീട് ജനനമരണമില്ലാതെ നിത്യാനന്ദത്തില്‍ കഴിയുമെന്നാണ് സങ്കല്‌പം.മോക്ഷം ലഭിക്കാതെ വീണ്ടും വീണ്ടും ഭൂമിയില്‍ ജനിച്ച് ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുമ്പോഴാണ് നാം ദൈവാനുകൂല്യം നോക്കുന്നതും ബാധാദോഷം കണ്ടുപിടിക്കാന്‍ ഇടയാകുന്നതും. ചികിത്സാ വിഷയത്തില്‍ രോഗനിര്‍ണ്ണയം നടത്തുന്നതുപോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് ബാധാനിര്‍ണ്ണയവും.
ജ്യോതിഷത്തില്‍ ദൈവാനുകൂല്യ നിരൂപണവുമായി ബന്ധപ്പെട്ടാണ് ബാധാ വിചിന്തനം നടത്തുന്നത്. ആദിത്യന്‍ മുതലായ ഗ്രഹങ്ങള്‍ ബാധക സ്‌ഥാനാധിപന്മാരായി അനിഷ്‌ട സ്‌ഥാനത്ത് നില്‍ക്കുമ്പോള്‍ അവ മനുഷ്യര്‍ക്ക് ഉപദ്രവം ചെയ്യുന്നു. ഗ്രഹങ്ങളുടെ അനിഷ്‌ട സ്‌ഥാനത്തുള്ള ബാധകാധിപത്യം പല രീതിയിലുള്ള ബാധകളെ നമുക്ക് വെളിപ്പെടുത്തുന്നു.
Comments
Post a Comment