രാഹു
വിഷയം: രാഹു
ഒരു വ്യക്തി ജന്മാന്തരങ്ങളിലുടെ ആർജിച്ച മനസ്ഥിതിയാണ് രാഹു പ്രകടമാക്കുന്നത്.
രാഹു കേതുക്കള്ചന്ദ്രന്റെ സൃഷ്ടികളായതിനാല് മനസുമായി ബന്ധമുണ്ട്.
രാഹു അത്യാഗ്രഹങ്ങളുടെ പ്രതീകമാണ്. 10 ഭാവത്തില് രാഹു നിന്നാല് കര്മ്മരംഗത്ത് ഉയര്ച്ചക്കുള്ള അത്യാഗ്രഹമാണ് അത് കാണിക്കുന്നത്.
രാഹുവിന് നിയമ ലംഘകത്വം എന്ന സ്വഭാവവും ഉണ്ട്. രാഹു സുതാര്യതയില് താല്പര്യം ഉള്ള ആളല്ല. ഏതു രീതിയിലും ആഗ്രഹ പൂര്ത്തി വരുത്തുക എന്ന രീതിയത്. 7 ല് രാഹു നിന്നാല് സമുദായ ആചാരങ്ങള് മാനിക്കാത്ത സമ്പ്രദായ വിരുദ്ധമായ വിവാഹ സാധ്യത പറയാം.
11 ല് രാഹു നിന്നാല് ഏതു രീതിയിലും ധന സമ്പാദനം നടത്താന് സാദ്ധ്യതയുള്ള വ്യക്തിയായി കുട്ടാം. രാഹു ആത്മീയതയുടെ എതിര് ദിശയാണ്. 9 ലെ രാഹു ദൈവ വിശ്വാസമില്ലാത്ത വ്യക്തിയാക്കാന് സാധ്യതയുണ്ട് .
രാഹു ഒരു രാശിയിൽ ഒറ്റക്ക് നിന്നാൽ മാത്രമാണു ഈ ഫലം. മറ്റ് ഗ്രഹങ്ങളോടു കൂടിയാൽ യോഗം ചെയ്തിരിക്കുന്ന ഗ്രഹത്തിന്റെ കാരകത്വം കൊണ്ടുള്ള ഫലമാണു രാഹു നൽകുക.
Comments
Post a Comment