"എവിടെയാണു ഭാഗ്യമുണ്ടാവുക? സ്വദേശത്താണോ അതോ വിദേശത്തണോ?
ആര്‍ഷജ്യോതിയില്‍ ജാതകപരിശോധനക്കും മറ്റും വരുന്ന പ്രവാസികളായ പലരും ചോദിക്കുന്ന ചോദ്യമാണു "എവിടെയാണു ഭാഗ്യമുണ്ടാവുക? സ്വദേശത്താണോ അതോ വിദേശത്തണോ?
ജാതകപ്രകാരം കാണുന്ന ഗ്രഹനില പ്രകാരവും പ്രശ്നാരൂഡം വെച്ചാലോ അതിലൂടെയും വ്യക്തമായ ഒരു ഉത്തരം ഈ ചോദ്യത്തിനു കണ്ടെത്താന്‍ സാധിക്കും.
ജാതകാലോ പ്രശ്നാരൂഡപ്രകാരമോ ലഗ്നം ചരരാശിയായിരിക്കുക . അതായത് മേടം, കര്‍ക്കിടകം,തുലാം, മകരം ഇതു നാലുമാണു ചരരാശികള്‍. ലഗ്നാധിപന്‍ ചരരാശിയില്‍ നില്‍ക്കുക. ലഗ്നത്തേയോ ലഗ്നാധിപനേയും ചരഗ്രഹങ്ങള്‍ നോക്കുക. ഇങ്ങനെ വന്നാല്‍ ആ ജാതകനു സ്വദേശത്തേക്കാള്‍ ഭാഗ്യവും ഉയര്‍ച്ചയും വിദേശത്തായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ലഗ്നം സ്ഥിരരാശിയായിരികുക. അതായത് ഇടവം, ചിങ്ങം, വ്റ്‍ശ്ചികം, കുംഭം ഇവയാണു സ്ഥിരരാശികള്‍. ലഗ്നാധിപന്‍ സ്ഥിരരാശിയില്‍ നില്‍ക്കുക. സ്ഥിരഗ്രഹങ്ങള്‍ നോക്കുക ഇങ്ങനെ വന്നാല്‍ ആ ജാതകനു വിദേശത്തേക്കാള്‍ സ്വദേശാത്തായിരിക്കും ഭാഗ്യംവും ഉയര്‍ച്ചയും.
Comments
Post a Comment