നിങ്ങള്‍ നിങ്ങളെ കുറിച്ച്‌ അറിയുക

നിങ്ങള്‍ നിങ്ങളെ കുറിച്ച്‌ അറിയുക
ഹരി ഓം.
ജ്യോതിഷം എന്നാല്‍ ഒരു ഗണിതമാണു. അതായത്‌ ഒരു കണക്കാണു. അതുകൊണ്ടാണു ജ്യോതിഷത്തെ ജ്യോതിഷ ഗണിതം, ജാതക ഗണനം, ജാതകം ഗണിക്കുക എന്നൊക്കെ പറയുന്നത്‌. എന്താണു ഈ കണക്ക്‌?
ജാതകം എന്നാല്‍ അതിണ്റ്റെ അര്‍ത്ഥം "ജാതഃ കം?" എന്നാണു. എന്തിനു ജനിച്ചു?
അതായത്‌ എനിക്ക്‌ ഈ ജന്‍മമെടുക്കേണ്ടിവന്നതിനു പിന്നില്‍ ഒരു കാരണമുണ്ടാവുമല്ലോ?
കാരണമില്ലാതെ ഒരിക്കലും കാര്യം ഉണ്ടാവുകയില്ല.
ഈ വിശ്വമഹാപ്രപഞ്ചത്തിലെ ഏതൊരു വസ്തുവിനെ എടുത്തുനോക്കിയാലും അതിനോക്കെ പിന്നില്‍ ഒരു കാരണം ഉണ്ടാകും. നമ്മുടെ കാര്യം തെന്നെ എടുത്തുനോക്കിക്കോളൂ. ഒരു ജലദോഷമോ പനിയോ വന്നാല്‍ അതിനുമുണ്ടാകും ഒരു കാരണം. അങ്ങിനെ നോക്കിയാല്‍ എനിക്ക്‌ ഈ ജന്‍മമെടുക്കേണ്ടി വന്നിതിനുമുണ്ടാവില്ലേ ഒരു കാരണം? തീര്‍ച്ചയായിട്ടും ഉണ്ടായിരിക്കും. അത്‌ അന്വേഷിച്ചാല്‍ ആ അന്വേഷണം പോകുന്നത്‌ എണ്റ്റെ കഴിഞ്ഞകാല ജന്‍മങ്ങളിലേക്കായിരിക്കും. അതായത്‌ മുജ്ജന്‍മങ്ങളിലേക്കായിരിക്കും. ജനനം, മരണം, പുനര്‍ജന്‍മം എന്നത്‌ ഭാരതീയ സിദ്ധാന്തമാണു.
പുനര്‍ജന്‍മമാണു ഭാരതീയ സിദ്ധാന്തം.
ശരീരം എന്നത്‌ നശ്വരമാണു. അതായത്‌ നശിക്കുന്നതാണു എന്ന് എല്ലാവര്‍ക്കുമറിയാം. ഒരു കുട്ടി ജനിച്ച്‌ വളര്‍ച്ചയുടെ വിധിക്കപ്പെട്ടിട്ടുള്ള ആ ഒരു ഘട്ടം കഴിഞ്ഞാല്‍ പിന്നെ ക്ഷയിച്ചു തുടങ്ങും. ഈ വളര്‍ച്ചയിലും ക്ഷയത്തിലുമെല്ലാം ഒരു മാറ്റവുമില്ലാതെ ഒന്ന് നമ്മുടെ ഉള്ളില്‍ ഉണ്ട്‌. നാം ജീവന്‍, പ്രാണന്‍ എന്നൊക്കെ പറയുന്ന ആത്മാവു. അത്മാവിനെ സംബന്ധിച്ച്‌ ജനനവും മരണവുമില്ല. ആത്മവിനെ സംബന്ധിച്ച്‌ ഈ ശരീരം എന്നത്‌ ഒരു വസ്ത്രം മാത്രമാണു.
ശരീരം ക്ഷയിച്ചാല്‍, ഈ ശരീരം അത്മാവിനു വസിക്കാന്‍ ഇനി യോഗ്യമല്ല എന്നു വരുമ്പോള്‍ ആ നിമിഷം അത്മാവു ഈ ശരീരം ഉപേക്ഷിക്കുന്നു.
ആത്മാവു ശരീരം വിടുമ്പോഴാണു മരിച്ചു എന്നു പറയുന്നത്‌. ഈ ശരീരം പിന്നെ ചേതനയറ്റ ഒരു വസ്തുമാത്രമാണു. കൂടുതല്‍ സമയം വെച്ചിരിക്കാതെ നാം ഈ ശരീരത്തെ കത്തിക്കും അല്ലെങ്കില്‍ കുഴിച്ചിടും അല്ലെങ്കില്‍ മറ്റു വിധത്തില്‍ സംസ്കരിക്കും.
പക്ഷെ ശരീരം വിട്ട ആത്മാവു എങ്ങൊട്ടാണു പോകുന്നത്‌? അടുത്ത ശരീരത്തിലേക്ക്‌. മറ്റൊരു അമ്മയുടെ ഗര്‍ഭത്തിലേക്ക്‌ പോകുന്നു.
പക്ഷെ എപ്പോള്‍ പോകണം? എങ്ങിനെ പോകണം? എവിടെ ജനിക്കണം? ആരെനിക്ക്‌ അമ്മയാകണം? ആരെനിക്ക്‌ അച്ഛനാകണം? ഞാന്‍ മനുഷ്യകുലത്തില്‍ ജനിക്കണോ അതോ മറ്റു പ്രാണിവര്‍ഗ്ഗത്തില്‍ ജനിക്കണോ? എണ്റ്റെ ജീവിതം എങ്ങിനെയുള്ളതായിരിക്കണം? സുഖകരമായ ഒരു ജീവിതമായിരിക്കണോ? കഷ്ടപ്പാടും പ്രയാസങ്ങളും ദുരിതങ്ങളും നിറഞ്ഞ ഒരു ജീവിതമായിരിക്കണോ? എന്നൊക്കെ തീരുമാനിക്കുന്നത്‌ ആരാണു?
ആത്മാവു കൂടെ കൊണ്ടുപോകുന്ന സഞ്ചിതകര്‍മ്മങ്ങളാണു ഇതൊക്കെ തീരുമാനിക്കുന്നത്‌.
മേടം ലഗ്നമായി അവിടെ ശനിയും അഷ്ടമത്തില്‍ ചന്ദ്രനും നിന്നാല്‍ അല്‍പായുസ്സ്‌ ലക്ഷണമാണെന്നു മാത്രമല്ല ഒരുപാട്‌ കിടന്നിട്ടെ മരിക്കൂ. പത്തോ പതിനഞ്ചോ മിനിറ്റ്‌ അങ്ങോട്ടോ ഇങ്ങോട്ടു മാറിയിരുന്നങ്കില്‍ ജനനം മീനല്‍ഗ്നത്തിലൊ ഇടവ ലഗ്നത്തിലോ ആവുമായിരുന്നു. മേടരാശിയില്‍ ശനി നില്‍ക്കുമ്പോള്‍ തന്നെ ജനിക്കില്ലായിരുന്നു. ചന്ദ്രനു അഷ്ടമസ്ഥിതി കൈവരുകയുമില്ലായിരുന്നു. മേടത്തില്‍ ശനിയും ചന്ദ്രന്‍ അഷ്ടമത്തില്‍ വന്നതുകൊണ്ടാണോ ആ വ്യക്തിക്ക്‌ ജീവിതത്തില്‍ ദുരിതമനുഭവിക്കേണ്ടി വന്നത്‌? ഒരിക്കലുമല്ല. ശനി മേടരാശിയിലും ചന്ദ്രന്‍ നീചനായി അഷ്ടമത്തിലും നില്‍ക്കുമ്പോള്‍ ജനിക്കണം എന്നു തീരുമാനിച്ചത്‌ ആരാണു? ഇതാണു നാം ഇവിടെ ചിന്തിക്കേണ്ടത്‌. അതാണു കര്‍മ്മഫലങ്ങള്‍ എന്നു പറയുന്നത്‌.
ജീവിച്ചിരുന്ന സമയത്ത്‌ ഞാന്‍ ചെയ്തുപോയ കര്‍മ്മങ്ങളുടെ ഫലമാണു സഞ്ചിതകര്‍മ്മങ്ങള്‍.
അതില്‍ സല്‍കര്‍മ്മഫലവും ദുഷ്കര്‍മ്മഫലങ്ങളുമൊക്കെയുണ്ടാവാം.
ഈ കര്‍മ്മഫലങ്ങളാണു എണ്റ്റെ അടുത്ത്‌ ജന്‍മത്തെ തീരുമാനിക്കുന്നത്‌. കഴിഞ്ഞ ജന്‍മത്തിലെ ഞാന്‍ ചെയ്തുപോയ കര്‍മ്മങ്ങളാകുന്ന കണക്കുകളുടെ ഒരു സെറ്റില്‍മെണ്റ്റാണു വാസ്തവത്തില്‍ ഇപ്പോള്‍ എനിക്ക്‌ കിട്ടിയാതായിരിക്കുന്ന ഈ ജീവിതം.
ജനിച്ച നക്ഷത്രം, ആ സമയത്തെ ഗ്രഹനില, ഇതു സൂചിപ്പിക്കുന്നത്‌ മുകളില്‍ ഉദ്ദരിച്ച ആ കണക്കാണു. ജീവിതത്തിണ്റ്റെ പാസ്ബുക്ക്‌ എന്നുവേണമെങ്കില്‍ മറ്റൊരുവിധത്തില്‍ പറയാം.
മുജന്‍മങ്ങളില്‍ നാം ചെയ്തുകൂട്ടിയ കര്‍മ്മങ്ങളുടെ ഫലം മൂലം എനിക്കു സ്വീകരിക്കേണ്ടി വന്ന ഈ ജന്‍മം എങ്ങിനെയുള്ളതായിരിക്കും എന്നതാണു ഒരാളുടെ ജാതകപ്രകാരമുള്ള ഗ്രഹസ്ഥിതിയില്‍ പ്രതിഫലിക്കുന്നത്‌.
അപ്പോള്‍ മുജന്‍മകര്‍മ്മഫലങ്ങളുടെ കണക്കുകള്‍ തീര്‍ക്കുന്നതിനായാണു എണ്റ്റെ ഈ ജന്‍മം. ആ കണക്കുകള്‍ നാം അനുഭചിച്ചു തീര്‍ക്കുകതന്നെ വേണം. ആയുസിണ്റ്റെ ദൈര്‍ഘ്യമനുസരിച്ച്‌ കുറെയൊക്കെ തീര്‍ത്ത്‌ ബാക്കിയും പോരാത്തതിനു ഈ ജനമത്തിലെ കര്‍മ്മഫലങ്ങളും ചേര്‍ത്താണു ഈ ശരീരം വിട്ട്‌ വീണ്ടും അടുത്ത ജന്‍മത്തിലേക്ക്‌ പോകുന്നത്‌.
നിലവിലിള്ള നമ്മുടെ ജീവിതം ജന്‍മജന്‍മാന്തരങ്ങളിലായിട്ടുള്ള കര്‍മ്മഫലങ്ങളായിരിക്കാം.
പലിശയും കൂട്ടുപലിശയുമായിട്ടാണു നാം ഇപ്പോള്‍ ഇവിടെ എത്തിനില്‍ക്കുന്നത്‌. ഇതൊക്കെയായിട്ടാണു ഒരുവന്‍ ഈ ശരീരം വിട്ട്‌ അടുത്ത ജന്‍മത്തിലേക്ക്‌ പോകുന്നത്‌. അങ്ങിനെ ജനിമ്റ്‍തികള്‍ അനസൂതം നടന്നുകൊണ്ടേയീരിക്കുന്നു. " പുനരഭി ജനനം.. പുനരഭി മരണം...
ഈ കണക്ക്‌ എന്നു തീരുന്നുവോ അപ്പോഴാണു മോക്ഷം ലഭിക്കുന്നത്‌.
എന്താണു മോക്ഷം? പുനര്‍ജന്‍മമില്ലാത്ത അവസ്ഥ.
കടങ്ങള്‍ തീര്‍ന്നാല്‍ പിന്നെ അവിടെ ബാധ്യകളൊന്നുമില്ലല്ലോ. ഇത്തരത്തില്‍ മോക്ഷപദം പ്രാപിച്ചവരാണു നമ്മുടെ റ്‍ഷീശ്വരന്‍മാര്‍.
നമ്മളെ സംബന്ധിച്ച്‌ ഈ കണക്കുകളൊക്കെ തീര്‍ത്തുകൊണ്ട്‌ അതായത്‌ കര്‍മ്മഫലങ്ങളൊക്കെ അനുഭവിച്ചുകൊണ്ട്‌ എങ്ങിനെ എണ്റ്റെ ജീവിതത്തെ മുന്നോട്ട്‌ നയിച്ച്‌ മോക്ഷപ്രാപ്തിയെ കൈവരിക്കാം എന്നുള്ളതാണു പരമപ്രധാനം. ഇതു നമ്മളെ പഠിപ്പിക്കുന്ന ശാസ്ത്രമാണു ഭഗവത്ഗീതയും വേദോപിനഷത്തുക്കളുമെല്ലാം. ഇതിനെ തന്നെ കഥാരൂപത്തില്‍ അവതരിപ്പിച്ചതാണു രാമായണം, മഹാഭാരതം പോലുള്ള പുരാണ ഇതിഹാസങ്ങള്‍.
ജ്യോതിഷത്തിനും ഇതില്‍ അതിണ്റ്റേതായ ഒരു പങ്കു വഹിക്കാനുണ്ട്‌. അതുകൊണ്ടുതന്നെയാണു ജ്യോതിഷം വേദാംഗമായതും.
നാം ഇനി ചിന്തിക്കേണ്ടത്‌ മുജ്ജന്‍മങ്ങളിലെ നാം ചെയ്തുപോയ കര്‍മ്മാങ്ങളുടെ ഫലമാകുന്ന കണക്കുകള്‍ ഈ ജന്‍മം അനുഭവിച്ചുകൊണ്ടുതന്നെ എനിക്ക്‌ എങ്ങിനെ ഈ ജീവിതം ശ്രേഷ്ടകരമായ ഒരു ജീവിതമാക്കിമാറ്റാന്‍ സാധിക്കും എന്നുള്ളതാണു.
ഇതിനുള്ള മാര്‍ഗ്ഗങ്ങളാണു ഭഗവത്ഗീതയും വേദോപനിഷത്തുക്കളും നമുക്ക്‌ പറഞ്ഞുതരുന്നത്‌ എന്ന് മുകളില്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ ജ്യോതിഷത്തിനു എന്തു പങ്കുവഹിക്കാന്‍ സാധിക്കും എന്നുള്ളതാണു ആര്‍ഷജ്യോതിയിലൂടെ പഠിപ്പിക്കുന്നത്‌.
നിങ്ങളുടെ ജാതകം പരിശോദിച്ചുകൊണ്ട്‌ ഈ ജന്‍മത്തിലേലും കഴിഞ്ഞ ജന്‍മത്തിലേയും കണക്കുകളെ വ്യക്തമായി നിങ്ങള്‍ക്ക്‌ ബോധ്യപ്പെടുത്തി തരുന്നു. നിങ്ങളുടെ ജീവിതതൈണ്റ്റെ ഗതി എങ്ങിനെയായിരിക്കുമെന്നുള്ളതിനെ കുറിച്ച്‌ വ്യക്തമായ ഒരു ധാരണ നിങ്ങളുടെ ജാതകം കൊണ്ട്‌ നിങ്ങള്‍ക്ക്‌ മനസ്സിലാക്കി തരുന്നു.
ജാതകം എന്നു പറയുന്നത്‌ ഒരിക്കലും ഒരാളുടെ ഭൂതം വര്‍ത്തമാനം ഭാവി പ്രവചനമേയല്ല. എന്നു നാം ആദ്യം മനസ്സിലാക്കാണം. ഒരു മാര്‍ഗ്ഗനിര്‍ദേശം മാത്രമാണു.
ജീവിതം സുഖവും അനന്ദപൂര്‍ണ്ണവുമാക്കി മുന്നോട്ടു കൊണ്ടുപോകാനുള്ള മാര്‍ഗ്ഗങ്ങളെ പറ്റി തുടര്‍ന്നുള്ള പോസ്റ്റുകളിലൂടെ നമുക്ക്‌ മനസ്സിലാക്കാന്‍ ശ്രമിക്കാം
ഹരി ഓം.

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.