വഴിപിഴക്കുന്ന ജീവിതം

വഴിപിഴക്കുന്ന ജീവിതം
മദ്യം, മയക്കുമരുന്ന് തുടങ്ങിയ ദുശീലങ്ങളിൽ പെട്ട കുത്തഴിഞ്ഞ ജീവിതം നയിച്ച് കുടുംബത്തിനും സമൂഹത്തിനും അപമാനമായി ജീവിക്കുന്ന ധാരാളം പേർ നമുക്കും ചുറ്റുമുണ്ട്.
ഇതൊക്കെ സ്വഭാവ ദൂഷ്യത്തിൽ പെടുന്നതാണ്.
ഒരാളുടെ ജാതകത്തിൽ ലഗ്നം കൊണ്ടാണ് അയാളുടെ സ്വഭാവം എങ്ങിനെയുള്ളതായിരിക്കുമെന്ന് ജ്യോതിഷപരമായി ചിന്തിക്കുന്നത്.
ആർഷജ്യോതിയിൽ ജാതകപരിശോധനക്കും മറ്റുമായി വരുന്ന ധാരാളം ആളുകളുടെ ജാതകങ്ങൾ പരിശോധിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള സ്വഭാവ ദൂഷ്യഫലങ്ങൾ കാണുന്ന സമയത്ത് നമ്മൾ ഇതിനെ പറ്റി ചോദിക്കാറുണ്ട്. ജാതകത്തിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ 90 ശതമാനം പേർക്കും ഇത്തരത്തിലുള്ള ദുശീലങ്ങൾ അനുഭവത്തിൽ ഉള്ളതായിട്ടാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
വെറും 12 വയസ്സുമാത്രം പ്രായമായ ഒരു കുട്ടിയുടെ ജാതകം ഇക്കഴിഞ്ഞ ദിവസം ആചാര്യൻ ആര്ഷജ്യോതിയിൽ പരിശോധിച്ച സമയത്ത് മദ്യത്തിനും കഞ്ചാവിനും അടിമപ്പെടാനുള്ള സാധ്യതകൾ ആ ജാതകത്തിൽ തെളിഞ്ഞ കാണുകയുണ്ടായി. ചെറുപ്രായത്തിൽ തന്നെ ഈ കുട്ടിക്കുള്ള ഈ ദുശീലമാണ് മാതാപിതാക്കളെ ജാതകവും കൊണ്ട് ആചാര്യന്റെ അടുത്ത് എത്തിച്ചതും.
അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ്,
ആചാര്യൻ ഈ പോസ്റ്റിലൂടെ വിവരിക്കുന്നത് ജാതകത്തിൽ ഏതൊക്കെ വിധത്തിൽ ഇത്തരം ദുശീല സാദ്ധ്യതകളെ കണ്ടെത്താ എന്നാണു.
നമുക്ക് നോക്കാം.
ഗ്രഹങ്ങൾക്ക് ദുഃസ്ഥാനസ്ഥിതി, നീചം, പാപത്വം, ഇവയുണ്ടെങ്കിൽ ഈ ഗ്രഹങ്ങൾ ചാരവശാൽ അഷ്ടമത്തിലോ, ആറിലോ, പന്ത്രണ്ടിലോ വരുമ്പോഴും ഈ ഗ്രഹങ്ങളുടെ ദശാപഹാര കാലങ്ങളിലും ദുര്ബുദ്ധികളും, വഴിപിഴച്ച് പോകാനുള്ള മാനസികാവസ്ഥയും വന്നു ചേരും. ഇത്തരത്തിലുള്ള ധാരാളം അനുഭവങ്ങൾ ഉള്ള കേസുകൾ ആചാര്യന്റെ അടുത്തു വന്നിട്ടുണ്ട്.
നമ്മൾ പലപ്പോഴും കേൾക്കാറില്ല? " നല്ല പയ്യനായിരുന്നു. പഠിക്കാനും മിടുക്കൻ. ഇപ്പോൾ കണ്ടില്ലേ? ഓരോ കൂട്ടുകെട്ടുകളിൽ ചെന്നുപെട്ട നാശമായി" എന്ന്.
ഈ അവസരത്തിലാണ് ഗ്രഹങ്ങളുടെ സ്വാധീനം എത്രത്തോളം ആ വ്യക്തിയിൽ പ്രകടമായി എന്ന് നമ്മൾ പരിശോദിക്കേണ്ടത്.
കേതു ദശ ഏഴുവര്ഷമാണ്.
കേതുദശാകാലത്ത് ചെറുപ്രായമാണെങ്കിൽ ആ പ്രായത്തിൽ തോന്നാക്കേവുന്ന പല ദുര്ബുദ്ധികളും
തോന്നാം.
കേതുവിന് പ്രത്യേകിച്ച് ഒരു ജാതകത്തിൽ ബലമില്ലെങ്കിൽ .......
അഞ്ചാം ഭാവത്തിൽ ചന്ദ്രൻ നീചനായി നിൽക്കുന്നുണ്ടെങ്കിലോ, ശുക്രൻ നീചനാണെങ്കിലോ, 12 ൽ രാഹു നിൽക്കുണ്ടെങ്കിലോ പല ദുസ്വഭാവങ്ങളും പ്രകടമാക്കിയേക്കാം. ശുക്രന് തീരെ ബലമില്ലാതെ നീച സ്ഥിതി കൈവന്നാൽ സ്ത്രീ സംബന്ധവിഷയങ്ങളിൽ അമിത താല്പര്യം, അഗമ്യകളായ സ്ത്രീകളുമായുള്ള സമ്പർക്കം ഇതൊക്കെ കണ്ടേക്കാം. രാഹു ദശാകാലത്ത് പ്രണയ വിഷയവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും വന്നു ഭവിക്കാം.
രണ്ട് ദിവസം മുമ്പ് ആചാര്യൻ പരിശോധിച്ച ഒരു ജാതകത്തിൽ ഇതേ പ്രശ്നമായിരുന്നു. വിവാഹിതനും രണ്ട് മക്കളുമുണ്ട്. 49 വയസ്സ് പ്രായം. നോക്കൂ മക്കളുപോലും മുതിർന്നു. ഇയാൾക്ക് അന്യമതത്തിൽ പെട്ട ഒരു സ്ത്രീയുമായി അവിഹിത ബന്ധം. നോക്കിയപ്പോൾ രാഹുദശയാണ്.
ഒരു ജാതകത്തിൽ അഞ്ചാം ഭാവത്തിൽ സൂര്യനും രാഹുവും നിൽക്കുന്നു എങ്കിൽ ആ വ്യക്തിക്ക് മദ്യപാനം, ചീട്ടുകളി, വ്യഭിചാരം തുടങ്ങിയ ദുശീലങ്ങളിൽ താല്പര്യം ഉണ്ടാകാം.
ഏഴാം ഭാവം തുലാ രാശിയായി അവിടെ സൂര്യനും കേതുവും നിന്നാൽ മയക്കുമരുന്ന്, മദ്യം തുടങ്ങിയവക്ക് അടിമപ്പെടും. ആദിത്യനും കേതും നീചനായി അഞ്ചിൽ നിന്നാലും ഇത്തരത്തിലുള്ള സ്വഭാവ ദൂഷ്യം പറയാം.
വൃശ്ചികത്തിലെ രവി ഗുളികൻ ബന്ധം കടുത്ത മദ്യപാനം ആസക്തിയെ സൂചിപ്പിക്കുന്നു. 12 ൽ സൂര്യനും കൂടെ നീചനായി ബുധനോ ശുക്രനോ യോഗം ചെയ്തു നിന്നാലും ദുർബദ്ധി ലക്ഷണമാണ്.
മദ്യം, സ്ത്രീ വിഷയങ്ങൾ ഇതുമായി ചന്ദ്രന് വലിയ ബന്ധമുണ്ട്.
പുരാണങ്ങളിൽ നാം വായിച്ചിട്ടുള്ള സോമരസം എന്ന പേരുതന്നെ ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. ചന്ദ്രന്റെ പേരാണ് സോമൻ.
മദ്യപാനികൾക്ക് കറുത്ത വാവ് ദിവസവും വെളുത്ത വാവ് ദിവസവും മദ്യപാന ആസക്തി കൂടുതലാണ്. നാലിലോ അഞ്ചിലോ ചന്ദ്രൻ നീചനായി നിൽക്കുകയും ആ ചന്ദ്രനു രാഹു കേതുക്കളുടെ യോഗം ഉണ്ടെങ്കിലും മുഴുത്ത കുടിയനാവാനുള്ള സാധ്യത എടുത്തു കാണിക്കുന്നു, ഇതുപോലെ ആറിലോ, എട്ടിലോ, പന്ത്രണ്ടിലോ ചന്ദ്രനു ഗുളിക ബന്ധമുണ്ടെങ്കിലും മദ്യപാനവും ഇതുമൂലം ആയുർ ദോഷവും പറയാം. എട്ടാം ഭാവത്തിൽ ചന്ദ്രൻ ഗുളികയോഗം ഇത്തരത്തിലുള്ള ഒരു ജാതകനെ ആചാര്യനറിയാം. നാല്പത്തി മൂന്നാമത്തെ വയസ്സിൽ കുടിച്ച്‌ കുടിച്ച്‌ അവസാനം ലിവറിൽ മഞ്ഞപിത്തം വന്ന മരിച്ചു.
ശനിയും ചന്ദ്രനും ചേർന്ന് അഞ്ചിൽ നിൽക്കുക അവിടേക്ക് പാപ ദൃഷ്ടിയും ഉണ്ടെങ്കിൽ മദ്യപിച്ച് മദ്യപിച്ച് നശിച്ച് ഒടുവിൽ വിഷാദ രോഗിയായയായി ആത്‌മഹത്യക്ക് പോലും ശ്രമിക്കും.
ചന്ദ്രൻ, സൂര്യനും, ശനി ഗ്രഹങ്ങൾക്ക് കേന്ദ്രഭാവ (ലഗ്നം, 4 , 7 , 10 ) സ്ഥിതി വന്നാലും മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ ഉണ്ടായേക്കാം.
കന്നിയിലെ ശുക്രൻ മിഥുനത്തില് നിൽക്കുന്ന രാഹുവിനെ നോക്കുക, കർക്കിടകത്തിൽ നിൽക്കുന്ന കുജൻ മകരത്തിൽ നിൽക്കുന്ന ശുക്രനെ വീക്ഷിക്കുക ഇതെല്ലാം വ്യഭിചാരം, നീചസ്ത്രീ സഹവാസം എന്നിവയെ സൂചിപ്പിക്കുന്നു.
ഇതൊക്കെ സാമാന്യ ലക്ഷണങ്ങളാണ് പറഞ്ഞത്. ഇങ്ങനെയൊക്കെ ഉണ്ടായിരിക്കണം എന്നല്ല അർത്ഥം. സാധ്യയുണ്ട് എന്ന് മാത്രമാണ്. ഇത്തരം ലക്ഷണങ്ങൾ ജാതകത്തിയിൽ കണ്ടാൽ അത്തരത്തിലുള്ള സഹാചര്യങ്ങളിൽ ചെന്ന് പെടുന്നത് ഒഴിവാക്കാൻ ശ്രമിക്കുക,. പ്രസ്തുത ഗ്രഹപ്രീതി വരുത്തുക കൂട്ടിചെയ്താൽ ഒരു കുഴപ്പങ്ങളും ഉണ്ടാകില്ല.

Comments

Post a Comment

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗണപ്പൊരുത്തം കണ്ടുപിടിക്കുന്ന വിധം

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം