എല്ലാം എന്റെ പൂർവ്വജന്മപാപം"

ഹരി ഓം
"ഞാൻ ഈ ജന്മം അറിഞ്ഞുകൊണ്ട്‌ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല ആചാര്യജി. എന്നിട്ടും ഞാൻ ഇത്രയൊക്കെ ഉപകാരങ്ങൾ ചെയ്തിട്ടും അവരിൽ നിന്ന് വളരെയധികം തിക്താനുഭവങ്ങളാണു എനിക്ക്‌ ലഭിക്കുന്നത്‌. ഇത്‌ എന്തുകൊണ്ടാണു ജി. ഞാൻ കഴിഞ്ഞജന്മം അവരോട്‌ ചെയ്ത ദ്രോഹമാണോ എനിക്ക്‌ ഈ ജന്മം തിരിച്ചു കിട്ടുന്നത്‌?

ഒരു പക്ഷെ നമ്മളിൽ പലരും ഇതേചോദ്യം ചോദിക്കേണ്ട സന്ദർഭം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടാവാം.
ജീവിതത്തിൽ ദുരാനുഭവമുണ്ടാകുമ്പോൾ നാം പറയാറുണ്ട്‌ "എല്ലാം എന്റെ പൂർവ്വജന്മപാപം"
നല്ല കാര്യങ്ങൾ സംഭവിക്കുമ്പോൾ പയും "എല്ലാം മുജ്ജന്മസുകൃതം"
ഒരു വ്യക്തിയിൽ നിന്നും ഒരുപാട്‌ തിക്താനുഭവങ്ങൾ നേരിടുമ്പോൾ ആ വ്യക്തിയുമായി കഴിഞ്ഞ ജന്മം എന്തെങ്കിലും കർമ്മകണക്കുകൾ ഉണ്ടായിരിന്നിട്ടുണ്ടാവാം എന്നു നാം ധരിക്കാറുണ്ട്‌.
കുറച്ചുകൂടി വിശാലയായി ഈ വിഷയം ചിന്തിക്കുകയാണെങ്കില്‍ മനസിലാകുന്ന കാര്യമെന്തെന്നാല്‍, കര്‍മ്മത്തിന്‍റെ കൊടുക്കല്‍ വാങ്ങല്‍ വ്യക്തിഗതമായ കടം വാങ്ങലും കടം വീട്ടലും പോലെയല്ല എന്നാതാണ്.
നമ്മള്‍ ഒരു കല്ലില്‍ തട്ടി വീണ് തല പൊട്ടിയാല്‍ ആ കല്ല് പൂര്‍വ്വജന്‍മ പ്രതികാരം വീട്ടിയതാണെന്ന് പറയാന്‍ കഴിയുമോ?
ഒരു രോഗം വന്ന് പീഢനമനുഭവിക്കുമ്പോള്‍ ആ രോഗാണുക്കള്‍ പ്രതികാരം തീര്‍ക്കുകയാണെന്ന് പറയാന്‍ സാധിക്കുമോ?
വാസ്തവത്തില്‍ എന്താണീ കര്‍മ്മക്കണക്ക്?
ആത്മാവ് ശരീരം സ്വീകരിച്ച നിമിഷം മുതല്‍ പ്രകൃതിയെന്ന മഹാശക്തിയോടൊപ്പമാണ് കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നത്. ഞാന്‍ ഈ ഭൂമിയില്‍ വെച്ച് ആരോട് ദേഷ്യപ്പെട്ടാലും ആരെ ഹിംസിച്ചാലും ആരെ സ്നേഹിച്ചാലും ഭൂമിയുടെ പ്രവര്‍ത്തന തത്ത്വത്തിലെ നിയമങ്ങളെയാണ് ഞാന്‍ ലംഘിക്കുന്നത്.
അതിന് മറുപടി തരുന്നത് എന്‍റെ മുന്നില്‍ അന്ന് നിന്ന ആ വ്യക്തിതന്നെയാകണമെന്നില്ല.
ഒരു ബാങ്കില്‍ പണം നിക്ഷേപിച്ച ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചു ലഭിക്കുമ്പോള്‍ ആ ബാങ്കില്‍ നമ്മളോട് ഇടപെടുന്നത് അന്ന് പണം സ്വീകരിച്ച വ്യക്തിയാകണമെന്നില്ല. നമുക്ക് തരുന്നത് അതേ കറന്‍സികള്‍ ആയിരിക്കണമെന്നുമില്ല. പക്ഷേ ആ മൂല്ല്യവും അതിന്‍റെ പലിശയും കൃത്യമായി ലഭിക്കും.
അതുപോലെ നമ്മളില്‍ നിന്ന് പ്രസരിച്ച നന്‍മയുടേയോ തിന്‍മയുടേയോ ഫലം മാത്രമാണ് തിരിച്ചു വരുന്നത്.
അത് ആരില്‍ നിന്നാകണം, എപ്രകാരമാകണം എന്നത് പ്രപഞ്ച തീരുമാനങ്ങളാണ്. അത് ആരുടേയും വ്യക്തിഗതമായ തിരിച്ചുതരലല്ല. എന്നാല്‍ ഈ രഹസ്യമറിയാത്തവര്‍ പാവം വ്യക്തികളുമായി ഏറ്റുമുട്ടും.
താന്‍ കാരണം വന്നുഭവിച്ച കടം പെരുകി ജപ്തി നോട്ടീസുമായി വന്ന പോസ്റ്റുമാനെ ഞാന്‍ ഉപദ്രവിച്ചിട്ടെന്ത് കാര്യം.
ഈ രഹസ്യം അറിയാത്തവര്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പുതിയ കര്‍മ്മബന്ധനങ്ങള്‍ സൃഷ്ടിച്ച് ബുദ്ധിമുട്ടും. ഈ രഹസ്യം അറിയാതെ അഥവാ വ്യക്തികളിലൂടെ കര്‍മ്മഫലങ്ങള്‍ തിരിച്ച് സ്വീകരിക്കുവാന്‍ നമ്മള്‍ തയ്യാറല്ലെങ്കില്‍ രോഗമായോ അപകടമായോ അകാരണമാനസികസംഘര്‍ഷമായോ എങ്കിലും വന്ന് അവസാനം ആ കര്‍മ്മഫലം നമ്മളില്‍ തന്നെ സമാപിക്കും.
അപ്പോള്‍ നമ്മള്‍ ആരെ കുറ്റപ്പെടുത്തും?
ആരോട് പ്രതികാരം ചെയ്യും?
അതിനാൽ ആചാര്യനു നിങ്ങൾ ഓരോരുത്തരോടും അഭ്യർത്ഥിക്കാനുള്ളത്‌ ഈ ജന്മം കഴിയുന്നത്ര സൽകർമ്മങ്ങൾ ചെയ്യുക. പുണ്യപ്രവർത്തികൾ ചെയ്യുക. കഴിയുന്നത്ര നിങ്ങൾക്കാവുന്ന സാഹയം മറ്റുള്ളവർക്ക്‌ ചെയ്യുക. ആരേയും വാക്കുകൊണ്ടും കർമ്മം കൊണ്ടും വേദനിപ്പിക്കാതിരിക്കുക.
ഈ സൽകർമ്മങ്ങളുടെ ഫലമാണു അടുത്ത ജന്മം നിങ്ങൾക്ക്‌ തിരിച്ചുകിട്ടുക. ദുഷ്കർമ്മങ്ങൾ ചെയ്തുകൂട്ടിയാൽ അതിന്റെ ഫലം കിട്ടും. ഹിന്ദിയിൽ ഒരു ചൊല്ലുണ്ട്‌ "കൈസാ കറം ജൈസാ ജനം" "എങ്ങിനെയായിരുന്നോ നിങ്ങളുടെ കർമ്മം അങ്ങിനെയായിരുക്കും ജന്മം."
ശ്രീ ഗുരുവായൂരപ്പൻ എല്ലാവർക്കും ശാന്തിയും സമാധാനവും നൽകുമാറാകട്ടെ.
ലോകാ സമസ്താ സുഖിനോ ഭവന്തു.
ഹരി ഓം

Comments

Popular posts from this blog

നീചഭംഗരാജയോഗം അഥവാ ചക്രവര്‍ത്തിയോഗം:

ഗ്രഹ കാരകത്വത്തെ കുറിച്ച് ഓർത്തുവെയ്ക്കാനായി ഒരു ചെറിയ വിവരണം

വേദ പൊരുത്തമില്ലെങ്കിൽ എന്താണ് ദോഷം.